ലക്‌നോ:യുപിയിലെ ഷാംലിയിൽ മദ്യലഹരിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കടന്നയാൾ മർദ്ദനമേറ്റ ശേഷം മരിച്ച സംഭവത്തെ സമൂഹ മാധ്യമങ്ങളിൽ ആൾക്കൂട്ട കൊലപാതകമായി പ്രചരിപ്പിച്ച ഡിജിപബുകാർക്കെതിരെ എഫ് ഐ ആർ.
രാജ്യത്ത് വർഗീയ കലാപമുണ്ടാക്കാൻ ജോർജ് സോറോസിന്റെ ഫണ്ടു പറ്റുന്ന പോർട്ടലുകളുടെ കൂട്ടായ്‌മയാണ് ഡിജി പബ്. ഭാരതീയ ന്യായസംഹിത 196, 353 വകുപ്പുകൾ പ്രകാരമാണ് ഓൺലൈൻ ജേണലിസ്റ്റുകളായ സക്കീർ അലി ത്യാഗി, വസീർ അക്രം ത്യാഗി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തത്.
മതപരമല്ലാത്ത വിഷയത്തിലുണ്ടായ സംഭവത്തെ രാജ്യത്ത് മതസ്പർധ സൃഷ്ടിക്കുന്ന തരത്തിൽ പ്രചരണം നടത്തിയെന്നാണ് കേസിലെ ആരോപണം. എഫ് ഐ ആർ ഉടൻ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിജിപബ് ചെയർപേഴ്സൻ ധന്യ രാജേന്ദ്രൻ യുപി പൊലീസിനെതിരെ പ്രസ്താവന ഇറക്കി. ബാംഗ്ലൂരിലെ ന്യൂസ് മിനിട്ട് പോർട്ടൽ എഡിറ്ററായ ധന്യ രാജേന്ദ്രൻ പാലക്കാട് സ്വദേശിയാണ്.
മുസ്ലിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരല്ല എന്ന തരത്തിൽ മുസ്ലിങ്ങൾ ഉൾപ്പെട്ട കേസുകളെ വളച്ചൊടിച്ചു വാർത്ത കൊടുക്കുന്നവർക്ക് ഡിജിപബ് മുഖേന വാർത്ത ഒന്നിനു 30,000 രൂപ പ്രതിഫലം നൽകുന്നതായി വെളിപ്പെട്ടിരുന്നു. ഇതിനായി ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിൽ നിന്നു ഡിജി പബിനു കോടിക്കണക്കിനു ഡോളർ ലഭിക്കുന്നുണ്ട്.
ഷാംലിയിലെ സംഭവത്തിൽ മദ്യപിച്ചു അയൽ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഫിറോസ് ഖുറേഷിയും വീട്ടുകാരുമായി അടിപിടി നടന്നു. ശേഷം ഫിറോസിന്റെ വീട്ടുകാരെത്തി അയാളെ വിളിച്ചു കൊണ്ടു പോയി. വീട്ടിൽ വച്ചാണ് ഫിറോസ് മരിച്ചത്.
മതപരമായ വിഷയമല്ല സംഭവത്തിന് കാരണമെങ്കിലും മുസ്ലിം യുവാവിനെ ഹിന്ദുക്കൾ ആൾക്കൂട്ട കൊല നടത്തിയെന്ന് രണ്ടു ജേണലിസ്റ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: