Kerala

കളക്ടര്‍മാരല്ല, ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങള്‍

Published by

കോട്ടയം: പുതിയ ആരാധനാലയങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ 2021 ഫെബ്രുവരിയില്‍ വരുത്തിയ ഭേദഗതിയില്‍ നിലനിന്നിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനോ പുതുക്കിപ്പണിയാനോ മേലില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതിയാകും. കളക്ടറുടെ മുന്‍കൂര്‍ അനുമതി നേടണമെന്ന പഴയ നിയമമാണ് ഭേദഗതിവരുത്തിയത്. പോലീസ് ക്‌ളിയറന്‍സിനുശേഷമാണ് കളക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നത്. കെട്ടിട നിര്‍മ്മാണ അനുമതിക്കു മാത്രമാണ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അധികാരമുണ്ടായിരുന്നത്.  ചട്ട ഭേദഗതി ചോദ്യം ചെയ്ത് ചാലിശ്ശേരിയിലെ ഒരു ആരാധനാലയം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്‌റ്റേ നിലവില്‍ വന്നത്. അതാണിപ്പോള്‍ നീക്കിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by