അങ്കമാലി: രാജ്യത്തെ സ്വര്‍ണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജ്വല്ലറി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഭാരതത്തിലെ സ്വര്‍ണാഭരണ വ്യാപാര മേഖല രാജ്യത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകളാണ് നല്‍കുന്നത്. ചെറുകിട സ്വര്‍ണ വ്യാപാരികള്‍ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള പൊതുപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്മാന് സയ്യാം മെഹറ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് രാജേഷ് റോക്കഡേ ദേശീയ സമ്മേളന കണ്‍വീനര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍, സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ഡയറക്ടര്‍മാരായ സുനില്‍ പോധാര്, സമര്‍കുമാര്‍ ദേ അശോക് കുമാര്‍ ജയന്, മോഹന്‍ലാല്‍ ജയന്, അമിത് കുമാര്‍ സോണി, ദിനേശ് ജയ്ന്‍ മഥന്‍ കോത്താരി, നിതിന്‍ കണ്ടേല്‍വാള്‍, റോയ് പാലത്തറ, പി. കെ. ആയമു ഹാജി, സി. വി. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: