ഇന്ത്യയില്‍ പരക്കെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംശയം. ഈ അടുത്ത കാലത്തായി ഉണ്ടായ തീവണ്ടിയപകടങ്ങല്, തുടരെയുള്ള തീപ്പിടിത്തങ്ങള്‍ എന്നിവയെല്ലാമാണ് അട്ടിമറിപ്രവര്‍ത്തനങ്ങളുടെ ഭാഗമാണോ എന്ന് രഹസ്യാന്വേഷണ ഏജന്‍സികല്‍ സംശയിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ഭോലെ ബാബയുടെ സത്സംഗ് പരിപാടിക്കിടയില്‍ തിക്കിലും തിരക്കിലും പെട്ട് 110 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഒരു ഉന്നതരാഷ്ട്രീയ നേതാവിന്റെ കൈകളുണ്ടന്നതിന്റെ ചില സൂചനകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇദ്ദേഹം ഭോലെ ബാബയെ കൂട്ടുപിടിച്ചാണ് അപകടം സൃഷ്ടിച്ചതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ഒരു കെട്ടിടം തകര്‍ന്ന് വീണിരുന്നു. ഞായറാഴ്ച പുരി ജഗന്നാഥക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഈയിടെ നീറ്റ് പരീക്ഷയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ന്ന് ഉണ്ടായ പ്രശ്നങ്ങള്‍ ബോധപൂര്‍വ്വം ആരുടെയോ സൃഷ്ടിയാണെന്നാണ് സിബിഐ സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഏതാനും പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ക്ക് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിന്റെ ഒരു അനുചരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ ഒരു മാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ താഴെ വീഴും എന്ന പ്രഖ്യാപനം ലാലുപ്രസാദ് യാദവ് നടത്തിയതും രഹസ്യാന്വേഷണ ഏജന്‍സികള്‍ കാര്യമായി പരിശോധിക്കുന്നുണ്ട്. നീറ്റ് പോലെ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു പരീക്ഷ കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന പ്രതീതി ജനിപ്പിക്കാന്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി അഖിലേന്ത്യാ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വാസ്തവത്തില്‍ സിബിഐ പ്രതികളെ ഒന്നൊന്നായി അറസ്റ്റ് ചെയ്ത് കൊണ്ടിരിക്കെയാണ് തിരക്കിട്ട് സമരത്തിന് നീക്കം നടത്തുന്നത്.
കഴിഞ്ഞ കുറെ നാളുകളായി രാഹുല്‍ ഗാന്ധിയും മറ്റും ഇന്ത്യന്‍ പട്ടാളത്തില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടി ചില പ്രസ്താവനകളിലൂടെ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം അഗ്നിവീറുകളുടെ ശമ്പളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചത്.
കോണ്‍ഗ്രസ് ഭരണകാലത്തുള്ളതുപോലെ വലിയ അഴിമതികള്‍ മോദിയുടെ ഭരണത്തില്‍ ഇല്ല. അതിനാല്‍ അത്തരം ആരോപണങ്ങളുയര്‍ത്തി മാധ്യമവാര്‍ത്തകള്‍ സൃഷ്ടിച്ച് ബഹളമുണ്ടാക്കാന്‍ അവര്‍ക്കാവുന്നില്ല. അതിനാല്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ സര്‍ക്കാരിന് ഒരു കാര്യവും പിഴവുകളില്ലാതെ നടത്താന്‍ കഴിയുന്നില്ല എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന്റെ ക്ലാസിക് ഉദാഹരണമാണ് നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ന്ന സംഭവം.
വിദേശഫണ്ടുകള്‍ വാങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും ജോര്‍ജ്ജ് സോറോസിനെപ്പോലെ ഇന്ത്യന്‍ ഭരണം അട്ടിമറിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ ദല്ലാള്‍പണി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ സിന്ഡിക്കേറ്റുകളും തീവ്രവാദ ഗ്രൂപ്പുകളും എല്ലാം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് വരുത്തിതീര്‍ക്കാവുന്ന എന്തൊക്കെ അട്ടിമറികള്‍ നടത്താം എന്നതിനെക്കുറിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന യുപിഎസ് സി പരീക്ഷയെക്കുറിച്ച് വിമര്‍ശിക്കുന്ന വീഡിയോകളും പോസ്റ്റുകളും ഇതിന് ഉദാഹരണമാണ്. പ്രധാനമായും എക്സ്, ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇവര്‍ ഭരണത്തെ ആക്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: