Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത: കാര്യക്ഷമമായ നീതി നിര്‍വഹണം നടപ്പാകും

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2

അഡ്വ. പി.കൃഷ്ണദാസ് by അഡ്വ. പി.കൃഷ്ണദാസ്
Jul 7, 2024, 02:19 am IST
in Article

നാഗരിക സുരക്ഷാ സംഹിത അധ്യായം 7-ല്‍ സെക്ഷന്‍ 94 മുതല്‍ 110 വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സെര്‍ച്ച് നടത്തുന്നതിനും സെക്ഷന്‍ 105 പ്രകാരം അത്തരം സെര്‍ച്ച് നടപടികള്‍ ഓഡിയോ-വീഡിയോഗ്രഫി ചെയ്യുന്നതിനും പുതുതായി വ്യവസ്ഥ വന്നു. ഇത് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ഗുണകരമാകും. അധ്യായം 8 സെക്ഷന്‍ 111 മുതല്‍ 124 വരെ വ്യവസ്ഥകള്‍ പ്രകാരം വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനും അനധികൃതമായി കൈവശം വച്ചിരിക്കുന്ന രേഖകളും വസ്തുക്കളും പിടിച്ചെടുക്കുന്നതിനും വ്യവസ്ഥ കൊണ്ടുവന്നു. അധ്യായം 9 സെക്ഷന്‍ 125 മുതല്‍ 143 വരെ സാമൂഹിക സുരക്ഷയും പൊതുസമാധാനവും നിലനിര്‍ത്തുന്നതിന് വ്യവസ്ഥ കൊണ്ടുവന്നതില്‍ സെക്ഷന്‍ 126 പ്രകാരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ക്ക് നടപടി സ്വീകരിക്കാന്‍ വിവക്ഷ വന്നു. അധ്യായം 10-ല്‍ സെക്ഷന്‍ 144 മുതല്‍ 147 വരെ, ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരുടെ പരിപാലനത്തിന് സെക്ഷന്‍ 144 പ്രകാരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി മജിസ്‌ട്രേറ്റുമാര്‍ക്ക് അധികാരം നല്‍കി. അധ്യായം 11ല്‍ സെക്ഷന്‍ 148 മുതല്‍ 167 വരെ പൊതുനിയമത്തിനും, ക്രമത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ കൊണ്ടുവന്നു. അതുപ്രകാരം അനധികൃതമായി സംഘം ചേരുന്നതും, പൊതുശല്യം ഉണ്ടാക്കുന്നതും പൊതുവസ്തുക്കളിലും മറ്റും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് തടയുന്നതിനും മജിസ്‌ട്രേറ്റുമാരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെടുത്തി.

അധ്യായം 12 -ല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വ്യവസ്ഥ വെച്ചു. ചാപ്റ്റര്‍ 13 ല്‍ സെക്ഷന്‍ 173 മുതല്‍ 196 വരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്ന മുറക്ക് അന്വേഷണം നടത്തുന്നതിനും കേസ് എടുക്കുന്നതിനും വ്യവസ്ഥ കൊണ്ടുവന്നതില്‍ 173(2) പ്രകാരം അതിന്റെ രേഖകള്‍ ലഭിക്കുന്നതിന് പരാതിക്കാരന് അവകാശം ഏര്‍പ്പെടുത്തി. സെക്ഷന്‍ 184 പ്രകാരം ബലാത്സംഗ കേസുകളില്‍ വൈദ്യ പരിശോധന സമയബന്ധിതമായി നടത്തുന്നതിനും സെര്‍ച്ച് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും വ്യവസ്ഥ വന്നു. സെക്ഷന്‍ 193 പ്രകാരം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും സെക്ഷന്‍ 195, 196 പ്രകാരം പോലീസിനും മജിസ്‌ട്രേറ്റിനും വ്യക്തികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനും വ്യവസ്ഥ കൊണ്ടുവന്നതില്‍ 15 വയസ്സിനുള്ളിലും 60 വയസ്സിന് മുകളിലും ഉള്ള പുരുഷന്മാര്‍ക്കും, സ്ത്രീകളോ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരോ ആയവര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലത്തുതന്നെ മൊഴി നല്‍കുന്നതിന് വ്യവസ്ഥ വരുത്തി. ഇത് കാലാനുസൃതമായ പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സെക്ഷന്‍ 193 പ്രകാരം കുട്ടികള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പരിരക്ഷ വന്നു. അതില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ അന്വേഷണ രേഖകളും ഇരയ്‌ക്കു കൂടി ലഭിക്കുന്നതിന് അവകാശം നല്കുന്നു. സെക്ഷന്‍ 360 പ്രകാരം അതിജീവിതയെ കേള്‍ക്കാതെ കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല.

അധ്യായം 14-ല്‍ സെക്ഷന്‍ 197 മുതല്‍ 209 വരെ കോടതികളുടെ അധികാരപരിധി കേസുകള്‍ കേള്‍ക്കുന്നത് അവയുടെ സ്വഭാവത്തിനനുസരിച്ച് ഉള്‍പ്പെടുത്തി. അധ്യായം 15 ല്‍ സെക്ഷന്‍ 210 മുതല്‍ 222 വരെ ഓരോ കോടതിക്കും അവരുടെ പരിഗണയില്‍ വരുന്ന വിഷയങ്ങള്‍ നിശ്ചയിച്ചു. അധ്യായം 16 ലും 17 ലുമായി സെക്ഷന്‍ 223 മുതല്‍ 233 വരെ മജിസ്‌ട്രേറ്റിനു മുന്നില്‍ നേരിട്ട് പരാതി നല്‍കുന്നതിനും, പരിശോധിക്കുന്നതിനും, നിരസിക്കുന്നതിനും, സമന്‍സ് അയക്കുന്നതിനും രേഖകള്‍ നല്‍കുന്നതിനും മറ്റും വകുപ്പുകള്‍ ഉള്‍പ്പെടുത്തി.
അധ്യായം 18 ല്‍ സെക്ഷന്‍ 234 മുതല്‍ 247 വരെ കുറ്റാരോപണത്തെ സംബന്ധിച്ചും, കുറ്റവിചാരണാ നടപടിയെ സംബന്ധിച്ചും കുറ്റം ചുമത്തുന്നതും ഒഴിവാക്കുന്നതും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നതും ഒരുമിച്ചുള്ള വിചാരണയും വ്യവസ്ഥ ചെയ്തു. അധ്യായം 19 മുതല്‍ 22 വരെയായി 248 മുതല്‍ 273 വരെ സെഷന്‍സ് കോടതികളിലും മജിസ്‌ട്രേറ്റ് കോടതികളിലും ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നതും, കുറ്റം ചുമത്തുന്നതും, ഒഴിവാക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൊണ്ടുവന്നു. അധ്യായം 23-ല്‍ പ്ലീ ബാര്‍ഗെയ്‌നിങ്ങ് കൊണ്ടുവന്നെങ്കിലും കുട്ടികള്‍ക്കെതിയുള്ള കുറ്റങ്ങള്‍ ഒഴിവാക്കി. അധ്യായം 24 ല്‍ കുറ്റവാളികളെ ഹാജരാക്കി അവരുടെ സുതാര്യമായ വിസ്താരത്തിനുള്ള വ്യവസ്ഥ കൊണ്ടുവന്നു. അധ്യായം 25 ല്‍ സെക്ഷന്‍ 307 മുതല്‍ 336 വരെ വിചാരണാ നടപടികളും തെളിവ് ശേഖരിക്കലും, സാക്ഷിവിസ്താരവും, ശാസ്ത്രീയ തെളിവുകളുടെ പരിശോധനയും മെഡിക്കല്‍ തെളിവുകളുടെ ഉള്‍പ്പെടുത്തലും കുറ്റവിചാരണാ നടപടികള്‍ സുതാര്യവും കൃത്യതയുള്ളതും കണിശവുമാക്കുന്നു. അധ്യായം 26-ല്‍ സെക്ഷന്‍ 337 മുതല്‍ 366 വരെ അന്വേഷണങ്ങളും വിചാരണയും സംബന്ധിച്ച പൊതുവകുപ്പുകള്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം സെക്ഷന്‍ 341-ല്‍ പ്രതികള്‍ക്ക് നിയമോപദേശം സര്‍ക്കാര്‍ ചിലവില്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥ വന്നു. സെക്ഷന്‍ 343 പ്രകാരം മാപ്പുസാക്ഷി ആവുന്നതിനും 351, 353 പ്രകാരം പ്രതിയെ വിസ്തരിക്കുന്നതിനും വ്യവസ്ഥ വന്നു. സെക്ഷന്‍ 359 പ്രകാരം പട്ടികയില്‍ പെടുത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഇരകളുടെ അനുവാദത്തോടെ തീര്‍പ്പാക്കുന്നതിന് വ്യവസ്ഥ വന്നു. സെക്ഷന്‍ 360 പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പിന്‍വലിക്കാന്‍ പ്രോസിക്യൂഷന് കഴിയുമെങ്കിലും ഇരകളുടെ അനുമതി കൂടി നിര്‍ബന്ധമാക്കി. അധ്യായം 27-ല്‍ സെക്ഷന്‍ 367 മുതല്‍ 378 വരെ നിയമപരമായി ബുദ്ധിസ്ഥിരത ഇല്ലാത്തതായി കണക്കാക്കുന്ന കുറ്റവാളികള്‍ക്ക് എതിരെയുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തി.

അധ്യായം 28-ല്‍ സെക്ഷന്‍ 379 മുതല്‍ 391 വരെ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങളെ ബാധിക്കുന്ന വ്യവസ്ഥകളും അപ്പീലുകളും ഉള്‍പ്പെടുത്തി. അധ്യായം 29-ല്‍ സെക്ഷന്‍ 392 മുതല്‍ 406 വരെ വിധിപ്രസ്താവനത്തിനുള്ള നടപടികളും സെക്ഷന്‍ 395 മുതല്‍ 396 പ്രകാരം ഇരകള്‍ക്ക് നഷ്ടപരിഹാരം ഉത്തരവാകുന്നതിനും, 397 പ്രകാരം ഇരകള്‍ക്ക് വൈദ്യസഹായവും, 398 പ്രകാരം സാക്ഷികള്‍ക്ക് സംരക്ഷണവും, 399 പ്രകാരം അന്യായമായി തടവിലാക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഉള്‍പ്പെടുത്തി.

അധ്യായം 30-ല്‍ സെക്ഷന്‍ 407 മുതല്‍ 412 വരെ വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്നവരുടെ ശിക്ഷ ശരി വയ്‌ക്കുന്നതിന് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.

അധ്യായം 31-ലും 32ലുമായി സെക്ഷന്‍ 413 മുതല്‍ 445 വരെ വിധികള്‍ക്ക് എതിരെ അപ്പീല്‍ നല്‍കുന്നതിനും പുനഃ പരിശോധന നടത്തുന്നതിനും മേല്‍ക്കോടതികളെ സമീപി
ക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്നു. അധ്യായം 33-ല്‍ സെക്ഷന്‍ 446 മുതല്‍ 452 വരെ സുപ്രീംകോടതിയും, ഹൈക്കോടതികള്‍ക്കും, സെഷന്‍സ് കോടതികള്‍ക്കും കേസുകളും അപ്പീലുകളും സ്ഥലം മാറ്റുന്നതിനും അധികാരം കൊണ്ടുവന്നു.

അധ്യായം 34 പ്രകാരം സെക്ഷന്‍ 453 മുതല്‍ 477 വരെ ശിക്ഷ നടപ്പാക്കുന്നതും താല്‍ക്കാലികമായി റദ്ദാക്കുന്നതും ശിക്ഷ ഇളവും നല്‍കുന്നതും, ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൊണ്ടുവന്നു. ഇതില്‍ സെക്ഷന്‍ 472 പ്രസിഡന്റിന് ഭരണഘടന അനുച്ഛേദം 72 പ്രകാരവും ഗവര്‍ണര്‍ക്ക് അനുഛേദം 161 പ്രകാരവും ദയാഹര്‍ജികള്‍ പരിഗണിക്കുന്നതിനും സെക്ഷന്‍ 473, 474 പ്രകാരം സര്‍ക്കാരുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ശിക്ഷയിളവ് നല്‍കുന്നതിനും വകുപ്പുകള്‍ ഉള്‍പ്പെടുത്തി. അധ്യായം 35 പ്രകാരം സെക്ഷന്‍ 478 മുതല്‍ 496 വരെ കോടതികള്‍ക്ക് ജാമ്യവും, മുന്‍കൂര്‍ ജാമ്യവും വ്യവസ്ഥകള്‍ക്ക് അനുസരിച്ച് തീരുമാനിക്കാം. സെക്ഷന്‍ 480, 483 സ്ഥിരം ജാമ്യത്തിനും, സെക്ഷന്‍ 482 പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനും, 491 മുതല്‍ 492 പ്രകാരം ജാമ്യം റദ്ദാക്കുന്നതിനും, ജാമ്യ വ്യവസ്ഥ പ്രകാരമുള്ള ബോണ്ട് കണ്ടുകെട്ടുന്നതിനും വ്യവസ്ഥ വന്നു. അധ്യായം 36-ല്‍ സെക്ഷന്‍ 497 മുതല്‍ 503 വരെ വിചാരണ ഘട്ടത്തില്‍ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതും തിരികെ നല്‍കുന്നതും ഉള്‍പ്പെടെ വ്യവസ്ഥ കൊണ്ടുവന്നു. അധ്യായം 37, 38, 39 കളിലായി സെക്ഷന്‍ 506 മുതല്‍ 531 വരെ തെറ്റായ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെയും, കാലഹരണപ്പെട്ട കേസുകള്‍ എടുക്കുന്നതിനെതിരെയും നിയമം പുനക്രമീകരിക്കുന്നതിനും വ്യവസ്ഥകള്‍ വന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ക്രിമിനല്‍ നടപടി ക്രമത്തില്‍ കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതും വിചാരണയും ശിക്ഷാവിധി പ്രസ്താവിക്കുന്നതും ഉള്‍പ്പെടെ സമയബന്ധിതമാക്കുകയും ചെയ്തു. ഫൊറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയും സാങ്കേതിക വിവര രംഗത്തെ വസ്തുതാ ശേഖരണവും കുറ്റപത്രങ്ങളുടെ ഭാഗമാക്കുന്നതിനും അതിന്റെ പകര്‍പ്പുകള്‍ ഇരകള്‍ക്ക് കൂടി ലഭിക്കുന്നതിനും വ്യവസ്ഥ കൊണ്ടുവന്നത് നടപടികള്‍ സുതാര്യമാക്കും. പ്രാഥമിക അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചതും സുപ്രീം കോടതി, ലളിതകുമാരിയും ഭാരത സര്‍ക്കാരും തമ്മിലുള്ള കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് നിഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ഗൗരവതരം അല്ലാത്ത കുറ്റകൃത്യങ്ങള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുതാര്യത ഉറപ്പുവരുത്തും. അതോടൊപ്പം കുറ്റപത്രം സമര്‍പ്പിക്കുന്നതിനും വിചാരണയ്‌ക്കും ശിക്ഷ പ്രഖ്യാപിക്കുന്നതിനും 45 ദിവസവും 60 ദിവസവും 90 ദിവസവും കാലയളവ് ഏര്‍പ്പെടുത്തിയത് കേസുകള്‍ സമയക്രമത്തില്‍ തീരുന്നതിന് സഹായകമാകും.

ന്യായ സംഹിത ചുരുക്കത്തില്‍ സാങ്കേതിക വിദ്യയുടെയും ശാസ്ത്രീയ തെളിവുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗപ്പെടുത്തലും ചേര്‍ത്തത് കാര്യക്ഷമമായ നീതി നിര്‍വഹണത്തിന് ആക്കും കൂട്ടുകയും കാലാനുഗതമായ പരിഷ്‌കരണത്തിന്റെ പ്രയോജനം കൈവരിക്കുന്നതുമാണ്.

തുടരും

Tags: Indian Civil Protection CodeEffective administration of justice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത; മാറുന്ന കാലത്തിന്റെ നീതി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചു

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.