ന്യൂദല്‍ഹി: കെവൈസിയും ‘ലോണുകളും അഡ്വാന്‍സുകളും’ സംബന്ധിച്ച നിര്‍ദേശങ്ങളും പാലിക്കാത്തതിന് ആര്‍ബിഐ പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.31 കോടി രൂപ പിഴ ചുമത്തി. 2022 മാര്‍ച്ച് 31 വരെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിയമപരമായ പരിശോധന നടത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു.
റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച നോട്ടീസ് ബാങ്കിന് നല്‍കിയിരുന്നു. ബാങ്കിന്റെ മറുപടി പരിഗണിച്ച്, സബ്സിഡി/ റീഫണ്ടുകള്‍/ റീഇംബേഴ്സ്മെന്റുകള്‍ വഴി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുകയ്ക്കെതിരെ പിഎന്‍ബി രണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷനുകള്‍ക്ക് പ്രവര്‍ത്തന മൂലധന ഡിമാന്‍ഡ് വായ്പ അനുവദിച്ചതായി കണ്ടെത്തിയതായി ആര്‍ബിഐ അറിയിച്ചു.
കൂടാതെ, ചില അക്കൗണ്ടുകളില്‍, ഉപഭോക്താക്കളെയും അവരുടെ വിലാസങ്ങളെയും കുറിച്ചുള്ള രേഖകള്‍ സംരക്ഷിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ പറഞ്ഞു. അതേസമയം, സാമ്പത്തിക സ്ഥിതി മോശമായതിന്റെ പശ്ചാത്തലത്തില്‍, കര്‍ണാടകയിലെ ഷിംഷാ സഹ. ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി. കര്‍ണാടക സഹ. സംഘങ്ങളുടെ രജിസ്ട്രാറോട് ബാങ്ക് അവസാനിപ്പിക്കുന്നതിനും ബാങ്കിനായി ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ഉത്തരവിടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: