ന്യൂദല്‍ഹി: നാനോ വളങ്ങളായ നാനോ യൂറിയ പ്ലസ്, നാനോ ഡിഎപി,സാഗരിക എന്നിവ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഇഫ്കൊനടപടികളാരംഭിച്ചു. ഇതിനായി 400 നാനോ വില്ലേജ് ക്ലസ്റ്ററുകള്‍ തെരഞ്ഞെടുത്ത്ഇതില് പെടുന്ന 800 വില്ലേജുകളിലെ കര്‍ഷകര്‍ക്ക് നാനോ വളങ്ങളുടെ വിലയില്‍ 25 ശതമാനം സബ്സിഡി പ്രഖ്യാപിച്ചു.
ഡ്രോണ്‍ ഉപയോഗിച്ചാല്‍ കുറഞ്ഞ നിരക്കില്‍ വളം സ്പ്രേ ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഏക്കറിന് 100 രൂപ വച്ച് ഗ്രാന്റനുവദിക്കുന്നതുമാണ്. കര്‍ഷകര്‍ക്ക് ഇഫ്കൊ 2500 ഡ്രോണുകള്‍ ലഭ്യമാക്കും.
നാനോ വളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ തീവ്രയത്ന പരിപാടി പ്രഖ്യാപിക്കുകയുണ്ടായി. ഇത് പ്രകാരം രാജ്യത്തെ 413 ജില്ലകളില്‍ നാനോ ഡിഎപി യുടെ വിശദീകരണ പരിപാടികള്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൃഷി വിജ്ഞാന് കേന്ദ്രങ്ങള്‍, സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഈ യത്നവുമായി സഹകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: