Kerala

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ; പവന് 520 രൂപ കൂടി

Published by

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരു ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പവന് 520 രൂപ വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന്‍ വില 520 രൂപ കൂടിയിരുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,120 രൂപ. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6765 ആയി. ഒരിടവേളയ്‌ക്കു ശേഷമാണ് പവന്‍ വില വീണ്ടും 54000 കടന്നു കുതിക്കുന്നത്. കഴിഞ്ഞ മെയില്‍ വില 55120ല്‍ എത്തി റെക്കോര്‍ഡ് ഇട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by