ന്യൂദൽഹി: ബിജെപി സൈദ്ധാന്തികൻ ശ്യാമ പ്രസാദ് മുഖർജിയുടെ 123-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഉന്നത ദേശീയ ആശയങ്ങൾ പ്രകടിപ്പിച്ച് മുഖർജി ഇന്ത്യയെ അഭിമാനം കൊള്ളിച്ചെന്നും, മാതൃരാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും എന്നും ആളുകളെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.
ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു മുഖർജി. ജവഹർലാൽ നെഹ്‌റുവിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം, പ്രധാനമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് ആർഎസ്എസ് പിന്തുണയോടെ ജനസംഘം രൂപീകരിച്ചു. 1953-ൽ ജമ്മു കശ്മീരിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിനെ തുടർന്നാണ് മുഖർജി അന്തരിച്ചത്.
സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തന്റെ സർക്കാർ തീരുമാനത്തെ 2019-ൽ മുഖർജിയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമായാണ് മോദി വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: