ന്യൂഡല്‍ഹി : നാഷണല്‍ ഹെല്‍ത്ത് മിഷന് (എന്‍.എച്ച.എം) കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോ ബ്രാന്‍ഡിംഗ് പ്രകാരമുള്ള പേരും ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതിനാലാണ് മുഴുവന്‍ തുകയും ലഭ്യമാകാത്തതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
നടപടിക്രമങ്ങളില്‍ പൂര്‍ത്തിയായ ഉടന്‍ മുഴുവന്‍ ഫണ്ടും ലഭ്യമാക്കും. ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരും ആരോഗ്യം പരമം ധനം എന്ന ടാഗ്ലൈനും ആരോഗ്യ സ്ഥാപനങ്ങളുടെ പേരുകളില്‍ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. ഈ കോ ബ്രാന്‍ഡിംഗ് സംബന്ധിച്ച ഉത്തരവിറക്കുകയും ചിലയിടങ്ങളില്‍ മാത്രം പേരിന് പേര് പുതുക്കുകയും ചെയ്തതല്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ആണ്. കഴിഞ്ഞവര്‍ഷത്തെ കേന്ദ്ര വിഹിതം 826 കോടി രൂപ ആയിരുന്നു. നിര്‍ദേശം അവഗണിച്ചിട്ടും ഇതില്‍ 189 കോടി രൂപ അനുവദിച്ചിരുന്നു. ഈ വര്‍ഷം നല്‍കേണ്ടത് 841 കോടി രൂപയാണ്. കേന്ദ്ര നിര്‍ദേശം പാലിച്ചാല്‍ തീരാവുന്ന ഈ വിഷയത്തില്‍ കടുംപിടിത്തത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: