ജയ്പൂര്‍: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് ഞെട്ടിക്കുന്ന സംഭവം.
ഭര്‍ത്താവിന്റെ മുന്‍പില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിര്‍ബന്ധപൂര്‍വം പിടിച്ചു കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. യുവതി രവി ഭീല്‍ എന്ന യുവാവിനെ വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭര്‍ത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു.
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഭര്‍ത്താവ് പൊലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്നിരുന്നു. യുവതിയെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് അടല്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: