കോട്ടയം: പിണറായിയെയും പാര്‍ട്ടിയെയും പോഷക സംഘടനകളെയും എക്കാലവും ന്യായീകരിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് പോലും അത് മനസ്സിലായി. എസ്എഫ്ഐ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി ദ്രോഹ നിലപാടുകള്‍ തിരുത്തിയേ പറ്റൂവെന്നും അന്യവര്‍ഗ്ഗ വിഭവങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐയില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളില്‍ ഉണ്ടായത് പോലുള്ള ചാപല്യം മുന്‍പും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അന്നൊക്കെ ചെറിയ തിരുത്തലുകള്‍ ഉണ്ടായി. പക്ഷേ ഇപ്പോള്‍ അത് നടക്കുന്നില്ല. എസ്എഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും പല വിഭാഗക്കാരും അതിലുണ്ടെന്നും ബാലന് ചൂണ്ടിക്കാട്ടുന്നു. സഖാക്കളായ സംഘടനാ പ്രവര്‍ത്തകരെ തിരുത്താന്‍ മാത്രമേ സിപിഎമ്മിന് സാധിക്കുകയുള്ളൂ എന്നാണ് ബാലന്റെ നിസ്സഹായത. ഇപ്പോള്‍ എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പലതും ഒഴിവാക്കേണ്ടതായിരുന്നു. എസ്എഫ്ഐ മാത്രം വിചാരിച്ചാല്‍ അതിന് കഴിയില്ല. കൊയിലാണ്ടിയിലെ ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ പ്രിന്‍സിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ബാലന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: