ലീപ്സിഗ്: യൂറോ കപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഗോള്‍ നേടിയ മെറിഹ് ഡെമിറലിന്റെ ആഘോഷത്തിനെതിരെ യൂറോപ്പിന് ഫുട്ബോള്‍ സംഘടന(യുവേഫ)യുടെ അന്വേഷണം.
അതിരുകടന്ന ദേശീയവാദത്തിന്റെ പ്രതീകമാണ് താരത്തിന്റെ ആഘോഷം എന്ന ആരോപണത്തെ കുറിച്ചാണ് യൂറോ സംഘാടകര്‍ കൂടിയായ യുവേഫ അന്വേഷിക്കുന്നത്. ഡെമിറല്‍ ഓസ്ട്രിയയ്ക്കും ഫ്രാന്‍സിനുമെതിരായ നിലപാടിന്റെ പ്രതീകം ആംഗ്യമായി പ്രദര്‍ശിപ്പിച്ചുവെന്നാണ് ആരോപിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ ഓസ്ട്രിയയ്ക്കെതിരെ നടന്ന അവസാന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലായിരുന്നു വിവാദമായ ആഘോഷം അരങ്ങേറിയത്. കളിയുടെ ആദ്യ മിനിറ്റിലും 59-ാം മിനിറ്റിലും ഡെമിറല്‍ ഗോളടിച്ചു. രണ്ടാമത്തെ ഗോളടിച്ച് വിജയം ഉറപ്പിച്ചുകൊണ്ടാണ് താരം വിവാദമായ ആംഗ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് ആഘോഷം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: