ന്യൂദല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടില്‍ അറസ്റ്റ് തുടങ്ങിയ സിബിഐ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്താന്‍ തുടങ്ങിയതോടെ പകച്ച് പ്രതിപക്ഷം. ഏതാണ്ട് മുഖ്യഗൂഢാലോചനക്കാരിലേക്ക് അന്വേഷണസംഘം എത്തുമോ എന്ന് ഭയന്നതോടെ നീറ്റിനെതിരെ ദേശീയ പ്രക്ഷോഭം എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ഇളക്കിവിടാനാണ് പ്രതിപക്ഷ ശ്രമം.
ജൂലായ് 3 ബുധനാഴ്ച ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നും അമന് സിങ്ങ് എന്ന നീറ്റ് പരീക്ഷാക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനിയെ സിബിഐ പൊക്കി. ഇയാള്‍ ബീഹാറിലെ പട്നയില്‍ നടന്ന നീറ്റ് പരീക്ഷ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചതായി പറയുന്നു.
ബീഹാറില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ഏതാനും പ്രതികളെ പൊക്കിയിട്ടുണ്ട്. പക്ഷെ ആരാണ് മുഖ്യസൂത്രധാരന്‍ എന്നത് ഇനിയും അറിവായിട്ടില്ല. നീറ്റ് പരീക്ഷാക്രമക്കേട് വെറും പണത്തിന് വേണ്ടി ഏതാനും പേര് നടത്തിയ അഴിമതിയോ അതോ രാഷ്ട്രീയപകപോക്കലിന് നടത്തിയ ഗൂഢാലോചനയോ എന്ന കാര്യം പുറത്തുവരാനുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ യഥാര്‍ത്ഥ പ്രതിയെ പൊക്കാനാവും. അതിന് മുന്‍പ് വിദ്യാര്ത്ഥികലാപമാണോ പ്രതിപക്ഷം ലക്ഷ്യമിടുന്നത് എന്ന് സംശയമുണര്‍ത്തുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍.
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജമാലുദ്ദീന്‍ അന്‍സാരി എന്ന ജാര്‍ഖണ്ഡിലെ ഹിന്ദി പത്രത്തിന്റെ ലേഖകന്‍, ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂളിലെ പ്രിന്‍സിപ്പല്‍ എഹ്സാനുള്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത ഒരാള്‍ക്ക് ലാലു പ്രസാദ് യാദവിന്റെ മകനുമായി അടുത്ത ബന്ധമുള്ള ഒരാളാണെന്ന് പറയുന്നു. ഇങ്ങിനെ നീറ്റ് ക്രമക്കേടുകളില്‍ രാഷ്ട്രീയ താല്പര്യങ്ങളും ഉണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: