ആർഎസ്എസ് ശാഖ കാണിക്കുന്നു എന്നതിന്റെ പേരിൽ മുരളി ഗോപി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിലുള്ള തന്റെ നിലപാടുകൾ മുരളി ഗോപി വ്യക്തമാക്കിയത്.മുരളി ഗോപിക്കെതിരെയും അദ്ദേഹത്തിന്റെ സിനിമകൾക്ക് എതിരെയും ഇടത് -ഇസ്ലാമിസ്റ്റുകൾ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. ഈ അടുത്തകാലത്ത്, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഹൈന്ദവ ചിന്തകൾ ഉയർത്തിക്കാണിക്കുന്നു എന്നതായിരുന്നു പലരെയും ചൊടിപ്പിച്ചത്. അതിനെ നേരിട്ട് വിമർശിച്ചാൽ ഒരു പക്ഷേ പ്രശ്നമാകും എന്നതിനാൽ, ആർഎസ്എസ് പോലുള്ള സംഘടനകളുടെ മേൽ ചാരിയാണ് മുരളി ഗോപിയെ ഇക്കൂട്ടർ ആക്രമിച്ചത്.
അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവർ വരെ അസഹിഷ്ണുതരാകുന്നു എന്നതാണ് സത്യം. ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയിൽ ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു. ആർഎസ്എസ് ശാഖ കാണിച്ചാൽ എങ്ങനെയാണ് അത് ശാഖാ സിനിമ ആകുന്നത്.ശാഖ കാണിക്കാനേ പാടില്ല എന്നു പറയുന്നതിനെ ഞാൻ ഒരിക്കലും അംഗീകരിക്കില്ല. ഞാനൊരു ജനാധിപത്യ രാഷ്‌ട്രത്തിലാണ് ജീവിക്കുന്നത്. ഞാൻ ഒരുപാട് കണ്ടിട്ടുള്ള ഒന്നാണ് ആർഎസ്എസിന്റെ ശാഖ. എന്തുകൊണ്ട് ഇത് സിനിമയിൽ കാണിക്കുന്നില്ല എന്ന് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്.
അന്ന് സിനിമയിൽ ശാഖ കാണിച്ചതിന് വലിയ എതിർപ്പുകൾ വന്നു. ഞാൻ കാണിച്ചു, ഇനിയും കാണിക്കും. അവരെ മാറ്റി നിർത്തിയോ, മനുഷ്യരായി കണക്കാക്കാതെയോ അല്ല വിമർശിക്കേണ്ടത്. എതിർപ്പ് ഉണ്ടെങ്കിൽ പോലും അവരെ ബഹുമാനിക്കാതെ ഞാൻ എതിർക്കില്ല.ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കണമെങ്കിൽ ഇത് കാണിക്കാതിരുന്നേ പറ്റൂ എന്നു പറഞ്ഞാലും ഞാൻ ആ വഴി പോകില്ല”-മുരളി ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: