തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി പുരസ്കാരം നടൻ മോഹൻലാലിന്. ആഗസ്ത് 31 ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം മോഹൻ ലാലിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രഭാവർമ്മ, കെ. ജയകുമാർ ഐഎഎസ്, സംവിധായകൻ പ്രിയദർശൻ എന്നിവരടക്കുന്ന ജൂറിയാണ് മോഹൻലാലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ സംഗീത സംവിധായകൻ എം. ജയചന്ദ്രനായിരുന്നു പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: