Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ലമെന്റിലെ കവലപ്രസംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 04:50 am IST
inEditorial

കോണ്‍ഗ്രസ് നേതാവായ രാഹുലിനെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തപ്പോള്‍ പലര്‍ക്കുമുണ്ടായ ആശങ്ക ശരിവയ്‌ക്കുന്നതാണ് ഈ നേതാവ് സഭയില്‍ നടത്തിയ കന്നിപ്രസംഗം. പാര്‍ലമെന്റിനകത്തും പുറത്തും തരംതാണ രീതിയില്‍ പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ളതിന്റെ തനിയാവര്‍ത്തനമാണ് പുതിയ പ്രതിപക്ഷ നേതാവിന്റെ കന്നി പ്രസംഗത്തിലും കണ്ടത്. നിരുത്തരവാദപരമായും മറ്റുള്ളവര്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിലും പ്രസംഗിച്ചതിന് നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ് രാഹുല്‍. ഇവയില്‍ ചിലതില്‍നിന്ന് മാപ്പപേക്ഷിച്ച് തലയൂരുകയും ചെയ്തിട്ടുണ്ട്. ചില കേസുകള്‍ തുടരുകയാണ്. മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. പാര്‍ലമെന്റംഗം എന്ന നിലയ്‌ക്ക് ലോക്‌സഭയില്‍ മോശമായി പെരുമാറിയിട്ടുള്ളതിന്റെ ഒരു പരമ്പര തന്നെയുണ്ട്. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ സ്വന്തം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് കീറിയെറിഞ്ഞതും, പ്രസംഗത്തിനുശേഷം സ്വന്തം പാര്‍ട്ടിക്കാരെ നോക്കി കണ്ണിറുക്കി കാണിച്ചതും, സഭാമര്യാദകള്‍ പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതും ഇവയില്‍ ചിലതുമാത്രം. സഭയുടെ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും അറിയാതെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെയും തോന്ന്യാസങ്ങള്‍ കാണിച്ചതിന് സഭ നിയന്ത്രിക്കുന്നവരില്‍നിന്ന് ശകാരംപോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതൊന്നും നെഹ്‌റുകുടുംബത്തിന്റെ ഈ പിന്മുറക്കാരന് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഒരു കോമാളിയെപ്പോലെ പതിവ് കലാപരിപാടികള്‍ തുടരുകയായിരുന്നു. ഇതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് പ്രതിപക്ഷനേതാവായ ശേഷം നടത്തിയ പ്രകടനം.

പ്രസംഗത്തിലുടനീളം ഹിന്ദുക്കളെ അധിക്ഷേപിക്കാനാണ് രാഹുല്‍ സമയം കണ്ടെത്തിയത്. ഹിന്ദുക്കളെന്നു പറയുന്നവര്‍ സംഘര്‍ഷവും വെറുപ്പുമുളവാക്കുന്നവരാണെന്നു പറഞ്ഞ രാഹുല്‍ ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ ബിജെപി ഭയപ്പെടുത്തുകയാണെന്നും ആരോപിച്ചു. ‘നീറ്റ്’ പരീക്ഷയ്‌ക്കെതിരെയും അഗ്നിവീര്‍ പദ്ധതിക്കെതിരെയും വിദ്യാര്‍ത്ഥികളിലും തൊഴിലന്വേഷകരിലും ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും, വ്യവസായികളായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കുമെതിരെ ശകാരം ചൊരിയുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഗീബല്‍സിയന്‍ രീതിയില്‍ പ്രചരിപ്പിച്ച കാര്യങ്ങളാണ് ഇവയെല്ലാം. അന്ധമായ രാഷ്‌ട്രീയ വിരോധത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞതിന് ബിജെപിയില്‍നിന്നും പ്രധാനമന്ത്രിയായ മോദിയില്‍നിന്നും വായടപ്പിക്കുന്ന മറുപടിയും പലതവണ ലഭിച്ചതാണ്. എന്നിട്ടും പുതുതായൊന്നും പറയാനില്ലാതെ ഒരു കോമാളിയെപ്പോലെ മണ്ടത്തരങ്ങള്‍ വിളിച്ചുകൂവുകയാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നതെന്ന് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇതൊന്നും വകവയ്‌ക്കാതെ നുണകളുടെ കോട്ടകെട്ടി സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് രാഹുല്‍ ശ്രമിച്ചത്. ഇതൊക്കെ സഭാരേഖയില്‍നിന്ന് നീക്കം ചെയ്ത സ്പീക്കറുടെ നടപടി ഉചിതമാണ്. സഭാതലം മര്യാദയോടെ പെരുമാറുന്നവര്‍ക്കും സംവദിക്കുന്നവര്‍ക്കുമുള്ളതാണ്. ഇതിന് വിരുദ്ധമായി എന്തും വിളിച്ചുകൂവുന്നത് അനുവദിക്കാന്‍ പാടില്ല. ദുര്‍ഗുണപരിഹാര പാഠശാലയില്‍ പറഞ്ഞുവിടേണ്ടവര്‍ പാര്‍ലമെന്റംഗങ്ങളായാല്‍ സര്‍ക്കാരിനല്ല, ജനാധിപത്യത്തിനുതന്നെയാണ് ദോഷം.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറച്ചു സീറ്റുകള്‍ കൂടുതല്‍ ലഭിച്ചതിന്റെ അഹങ്കാരം എന്നതിനുപരി, മൂന്നാം തവണയും അധികാരം കൈവിട്ടുപോയതിന്റെ അഹങ്കാരവും അമര്‍ഷവും നിരാശയുമാണ് കോണ്‍ഗ്രസിനെ ഭരിക്കുന്നത്. സര്‍ക്കാരിനെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കില്ലെന്നത് ഒരു നയമായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നു.

അധികാര നഷ്ടത്തില്‍ തുല്യദുഃഖിതരും അഴിമതിക്കാരുമായ മറ്റ് പ്രതിപക്ഷപാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയയും രാഹുലും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജാമ്യത്തിലാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ കേസില്‍ സോണിയയുടെ പങ്ക് വ്യക്തമാക്കുന്ന ഇറ്റാലിയന്‍ കോടതിവിധി അടുത്തിടെ പുറത്തുവന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഈ കേസുകൂടി വരുന്നതോടെ നെഹ്‌റു കുടുംബം വെട്ടിലാവും. ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടുന്നത്. ഹിന്ദുക്കളെ ശിഥിലീകരിക്കുകയും മുസ്ലിങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഈ നയം തുടര്‍ന്നാല്‍ കൂടുതല്‍ രാഷ്‌ട്രീയ നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്.

പാര്‍ലമെന്റിലെ രാഹുലിന്റെ വിദ്വേഷ പ്രസംഗം ഇതിന്റെ ഭാഗമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടല്ലാതെ രാഷ്‌ട്രീയനേട്ടമുണ്ടാക്കാനാവില്ലെന്നു കരുതുന്ന കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും തുറന്നുകാട്ടണം.

 

Tags: Rahul GandhiSpeech in Parliament
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.