തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649/16650) കന്യാകുമാരി വരെ നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ചാണ് ഇത്.
നാഗര്‍കോവില്‍ ജംഗ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ അറിയിച്ചത്. ഇത് താത്കാലികമാണൊണ് അറിയിപ്പ്.എന്നാല്‍ എത്ര നാള് ഈ സര്‍വീസ് നീളുമെന്ന് വ്യക്തമല്ല.
ബുധനാഴ്ച മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. വ്യാഴാഴ്ച മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിന്‍ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് തുടങ്ങും. ട്രെയിനില്‍ പുതുതായുളള രണ്ട് കോച്ചുകളും ജനറല്‍ സിറ്റിംഗ് കോച്ചുകളാണ്. ഇവയുള്‍പ്പെടെ 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാംഗന് സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: