ന്യൂദല്‍ഹി: അംബേദ്കറിന്റെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറെ പരാജയപ്പെടുത്താന്‍ സകല സ്വാധീനവും നെഹ്‌റു പ്രയോഗിച്ചു. അദ്ദേഹത്തിന്റെ തോല്‍വി നെഹ്‌റു ആഘോഷിക്കുകയും ചെയ്തു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയിലാല്‍ പ്രധാനമന്ത്രി പറഞ്ഞു
മറ്റൊരു ദലിത് നേതാവായ ജഗ്ജീവന്‍ റാമിനെയും അടിച്ചമര്‍ത്തി. ജഗ് ജീവന്‍ റാം ഒരു കാരണവശാലും പ്രധാനമന്ത്രിയാകരുതെന്ന് ആഗ്രഹിച്ച് ഇന്ദിരാ ഗാന്ധി പ്രവര്‍ത്തിച്ചു. ചൗധരി ചരണ്‍ സിങ്ങിനോടും കോണ്‍ഗ്രസ് ഇതേ സമീപനമാണ് പുലര്‍ത്തിയത്. സവര്‍ക്കറിനെപ്പോലെയുള്ള വീര സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഹിന്ദുക്കളെക്കുറിച്ച് തെറ്റായ ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഹിന്ദുക്കള്‍ ഹിംസ ചെയ്യുന്നവരാണെന്നാണ് പറഞ്ഞത്. ഇതാണോ നിങ്ങളുടെ സംസ്‌കാരം, ഇതാണോ നിങ്ങളുടെ പാരമ്പര്യം ? ഇതാണോ നിങ്ങളുടെ ചരിത്രം,? രാജ്യത്തെ ഹിന്ദുക്കള്‍ നൂറുവര്‍ഷം കഴിഞ്ഞാലും ഇത് മറക്കില്ല. ഹിന്ദു ഭീകരവാദം എന്ന വാക്കുയര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. ഡെങ്കി, മലേറിയ തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ഹിന്ദു ധര്‍മത്തെയും തുലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ കൈയടിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യത്തെയും ധര്‍മത്തെയും അവഹേളിക്കാനും ഹിന്ദുക്കളെ പരിഹസിക്കാനും കൂട്ടുനില്‍ക്കുന്നത് ഒരിക്കലും പൊറുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: