Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ശീര്‍ഷാസനത്തില്‍ കിടക്കുന്ന തിരക്കില്‍; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 06:47 pm IST
inIndia

ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കവേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കഴിഞ്ഞുപോയതെന്ന് മോദി പറഞ്ഞു. പരാജയം അംഗീകരിച്ച് ജനവിധി മാനിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് മെച്ചപ്പെടുമായിരുന്നു. പക്ഷെ, ശീര്‍ഷാസനത്തില്‍ കിടക്കുന്ന തിരക്കിലാണവര്‍. പോരാത്തത്തിന് ബിജെപിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചുവെന്ന് ജനങ്ങളുടെ മുന്‍പില്‍ വരുത്തി തീര്‍ക്കാനുള്ള പങ്കപ്പാടാണ് അവര്‍ കാണിക്കുന്നതെന്നും മോദി വിമര്‍ശിച്ചു

.ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎ നേട്ടമുണ്ടാക്കി. ഒഡിഷയില്‍ സര്‍ക്കാരുണ്ടാക്കി. ആന്ധ്രയില്‍ എന്‍ഡിഎ ക്ലീന്‍ സ്വീപ് നേടി. സിക്കിമിലും അരുണാചലിലും ഭരണം നിലനിര്‍ത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയം നേടി. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിന്റെ എംപി ഇന്ന് നമ്മോടൊപ്പം ഇരിക്കുന്നുണ്ട്. വരുന്ന മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയം കൊയ്യും.
2014 മുതല്‍ പ്രതിപക്ഷത്ത് ഇരിക്കാനാണ് കോണ്‍ഗ്രസിനോട് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ പോലെ ബഹളം തുടരാനാണ് ജനവിധി. തുടര്‍ച്ചയായി മൂന്ന് വട്ടവും 100 തികയ്‌ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 1984ന് ശേഷം പത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് നടന്നു. ഒരു തെരഞ്ഞെടുപ്പിലും 200 സീറ്റ് നേടാന്‍ കോണ്‍?ഗ്രസിന് കഴിഞ്ഞില്ല. ഇന്നും നൂറില്‍ താഴെയാണ് കോണ്‍ഗ്രസിന്റെ സീറ്റുനില.അഞ്ചു കൊല്ലം ബഹളമുണ്ടാക്കിയിരിക്കാനുള്ള ജനവിധിയാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചു എന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നത്. തോറ്റ കുട്ടിയെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിലെ കുട്ടി തോല്‍വിയുടെ ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നു.

നൂറില്‍ 99 അല്ല 543ല്‍ 99 ആണ് കോണ്‍ഗ്രസ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.ഷോലെ സിനിമയിലെ ഡയലോഗ് പറഞ്ഞ് കോണ്‍ഗ്രസിനെ പരിഹസിച്ച നരേന്ദ്ര മോദി, ജനവിധി കോണ്‍?ഗ്രസ് അം?ഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയിച്ചു എന്ന് വ്യാജമായി തോന്നിപ്പിക്കരുത്. ജനവിധി കോണ്‍?ഗ്രസ് മനസിലാക്കാന്‍ ശ്രമിക്കണം. കോണ്‍ഗ്രസ് ‘പരജീവി’ പാര്‍ട്ടിയായി. സഖ്യകക്ഷികളെ ആശ്രയിച്ച് സീറ്റുകള്‍ നേടി. ഒറ്റയ്‌ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ ക്ഷീണം ഉണ്ടായി. കോണ്‍ഗ്രസ് രാജ്യത്ത് അരാജകത്വം പടര്‍ത്താന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും കോണ്‍ഗ്രസ് നോക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കില്‍ കലാപത്തിന് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടു. രാഹുലിന് ‘കുട്ടി ബുദ്ധി’ യാണ്. രാഹുല്‍ ഗാന്ധി അഴിമതി കേസില്‍ ജാമ്യത്തിലുള്ള നേതാവാണ്. സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞ നേതാവാണ്. ഒബിസി വിഭാഗത്തെ ആക്ഷേപിച്ചതിന് ശിക്ഷ കിട്ടിയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു

ണം അവന്‍ 100ല്‍ അല്ല 99 നേടിയത്. 543ല്‍ ആയിരുന്നു 99 മാര്‍ക്ക്. പരാജയത്തിന്റെ റെക്കോര്‍ഡാണ് സ്വന്തമാക്കിയതെന്ന് ആ കുട്ടിയോട് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക. ‘ കോണ്‍ഗ്രസിനെ മോദി പരിഹസിച്ചു. കോണ്‍ഗ്രസ് ഒരു പരാദസസ്യമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ മാത്രം നിലനില്‍ക്കുന്ന ഗതികേടാണ് കോണ്‍?ഗ്രസിന്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും 26 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട്. മുന്നണിയായി നില്‍ക്കുന്നയിടത്ത് അത് 50 ശതമാനമായി. അങ്ങനെ കോണ്‍ഗ്രസ് ഒരു പരാദജീവിയായി. പ്രധാനമന്ത്രി പറഞ്ഞു.

 

Tags: PMModi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.