ബെംഗളൂരു: ആയുധങ്ങളുമായി നടുറോഡില്‍ കറങ്ങിയ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അറസ്റ്റില്‍. ബെംഗളൂരു ജെപി നഗര്‍ സ്വദേശി അരുണ്‍ കത്താരെ (26) ആണ് പോലീസിന്റെ പിടിയിലായത്. അരുണ്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്.
അംഗരക്ഷകര്‍ എകെ 47 തോക്കുമായി ഒപ്പം നടക്കുന്ന വീഡിയോയാണ് അരുണ്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നഗരത്തിലെ ആഡംബര ഹോട്ടലിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച രണ്ടു അംഗരക്ഷകര്‍ എകെ 47 മാതൃകയിലുള്ള തൊക്കേന്തി ഒപ്പം നില്‍ക്കുന്നതാണ് വീഡിയോ.
വീഡിയോക്കൊപ്പം രണ്ടു ഫോട്ടോകളും അരുണ്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയായിരുന്നു കൊത്തന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്.
തുടര്‍ന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. അരുണിനൊപ്പമുളളവരില് നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. തോക്കുകള്‍ക്ക് യന്ത്ര തോക്കായ എകെ 47നുമായി സാമ്യമുള്ളതിനാല്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ആഡംബര കാറുകളില്‍ കയറിയും അരുണ്‍ വീഡിയോകള്‍ ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ തോക്കും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: