മോസ്കോ : ഈ മാസം പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുളള ഉച്ചകോടിക്ക് മോസ്കോയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധനയ്ക്ക് ക്ഷേത്രം വേണമെന്ന ആവശ്യമുമായി ഇവിടത്തെ ഇന്ത്യാക്കാര്‍. ഇതിനായി റഷ്യന്‍ പ്രസിഡന്റുമായി മോദി ആശയവിനിമയം നടത്തണമെന്നുമാണ് ഇന്ത്യന്‍ വംശജരുടെ ആവശ്യം.
ഇന്ത്യന്‍ ബിസിനസ് അലയന്‍സ് പ്രസിഡന്റും ഇന്ത്യന്‍ സാംസ്കാരിക ദേശീയ കേന്ദ്രമായ ‘സീത’ യുടെ ഭാരവാഹിയുമായ സാമി കോട്വാനിയാണ് ആവശ്യം ഉന്നയിച്ചത്.റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ക്ഷേത്രനിര്മ്മാണത്തോടെ റഷ്യയില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സാമി കോട്വാനി പറഞ്ഞു.പരമ്പരാഗതമായി പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്ക് പ്രാമുഖ്യമുളള റഷ്യയില്‍ ഹിന്ദുമതം ക്രമാനുഗതമായാണ് വളര്‍ച്ച നേടിയത്.
ഹിന്ദുമതം റഷ്യയില്‍ 1900-കളുടെ അവസാനത്തോടെയാണ് പ്രചരിക്കാന്‍ തുടങ്ങിയത്. കമ്മ്യൂണിസിറ്റ് ആശയങ്ങള്‍ ഉപേക്ഷിച്ച് പുനസംഘടന എന്നര്‍ത്ഥമുളള പെരെസ്ട്രോയിക്കയുടെ കാലമായിരുന്നു ഇത്.
ഇന്ത്യന്‍ സംസ്കാരത്തില്‍ ആകൃഷ്ടരായ നിരവധി റഷ്യന്‍ ദമ്പതികള്‍ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഹരിദ്വാറില്‍ മൂന്ന് റഷ്യന്‍ ദമ്പതികള്‍ വിവാഹിതരായി. ഹരിദ്വാറില്‍ തീര്‍ത്ഥാടനത്തിനെത്തിയ 50 റഷ്യക്കാരുടെ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുളള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 8നാണ് മോസ്കോയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: