ന്യൂഡല്‍ഹി : ’55 മണിക്കൂര്‍ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഒടുവില്‍ ക്യാമറ ഓഫ് ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു: താങ്കള്‍ പാറ പോലെയാണ് . ഒരു കുലുക്കവും ഇല്ലല്ലോ!’
ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിലാണ് ഈ ആത്മപ്രശംസ.
ഇത്രയും കടുപ്പിച്ച് തള്ളുമ്പോള്‍ അത് അനുചരന്മാരായ കെ സി വേണുഗോപാലിനെക്കൊണ്ടോ കൊടിക്കുന്നില്‍ സുരേഷിനെക്കൊണ്ടോ പറയിപ്പിച്ചിരുന്നെങ്കില്‍ അവര്‍ക്കെങ്കിലും രോമാഞ്ചം ഉണ്ടായേനെ! ആളുകള്‍ ചിരിക്കാതിരുന്നേനെ.
അഴിമതി കേസില്‍ ജയിലിലായ കേജരിവാളും സോറനും അടക്കമുള്ളവര്‍ക്കായി താന്‍ പ്രതിരോധം ഉയര്‍ത്തുമെന്നുകൂടി പറഞ്ഞപ്പോള്‍ അഴിമതിയോടുള്ള തന്‌റെ പ്രതിബന്ധത രാഹുല്‍ അടിവരയിടുകകൂടി ചെയ്തു.
ഭാരത് ജോഡോ യാത്രയ്‌ക്കിടയില്‍ കണ്ട ഒരു സ്ത്രീയെ കുറിച്ചും പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി പറയുന്നുണ്ട്.
‘ഒരു ദിവസം രാവിലെ ഒരു സ്ത്രീ വന്ന് എന്റെ കയ്യില്‍ പിടിച്ചു. ഭര്‍ത്താവ് തന്നെ അടിക്കുന്നു എന്ന് പറഞ്ഞു. എന്തിനാണ് അടിക്കുന്നത് എന്ന് ഞാന്‍ ആരാഞ്ഞു. പ്രാതല്‍ ഉണ്ടാക്കി കൊടുക്കാത്തതിനാണ് അടിച്ചത് ആയിരുന്നു മറുപടി. വിലക്കയറ്റം കാരണം നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് സ്ത്രീകള്‍ മര്‍ദ്ദനമേല്‍ക്കുന്നു എന്നത് മറക്കരുത് എന്ന് അവര്‍ എന്നോടു പറഞ്ഞു.’
ഇതായിരുന്നു കഥ. സാധനങ്ങള്‍ വാങ്ങിക്കൊടുക്കാത്ത ഭര്‍ത്താവല്ല രാഹുല്‍ മോന്‌റെ കഥയിലെ വില്ലന്‍. പ്രധാനമന്ത്രി മോദിയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: