കൊച്ചി: രാജ്യത്തെമ്പാടും ജൂലൈയില്‍ ശരാശരിയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചുരുക്കം ചില സ്ഥലങ്ങളിലുമൊഴികെ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ പ്രവചനം.
കേരളത്തില്‍ വടക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ സാധ്യത. നേരത്തെ ജൂണിലും മഴ കൂടുമെന്ന് പ്രവചിച്ചെങ്കിലും കേരളത്തില്‍ മഴ കുറഞ്ഞിരുന്നു. ജൂണില്‍ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത് ഏഴ് ദിവസം മാത്രമാണ്. എന്നാല്‍ ജൂലൈയിലും സംസ്ഥാനത്ത് പകല്‍, രാത്രി താപനിലകള്‍ കൂടുമെന്നാണ് പ്രവചനം. താപനിലയില്‍ വലിയ തോതിലുള്ള മാറ്റവും പ്രവചിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ എനല്‍ നിനോ പ്രതിഭാസം നിലവില്‍ ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ തുടരുകയാണ്. മണ്‍സൂണിന്റെ രണ്ടാം ഘട്ടത്തില്‍ (ആഗസ്ത്- സപ്തംബര്‍) ലാ നിനോ പ്രതിഭാസം (ശക്തമായ മഴയ്ക്ക് സഹായകമാകുന്ന അവസ്ഥ) പസഫിക് സമുദ്രത്തില്‍ രൂപപ്പെടുമെന്നാണ് പ്രവചനങ്ങള്‍.ഇതിനൊപ്പം ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍(ഐഒഡി) എന്ന പ്രതിഭാസവും ന്യൂട്രല്‍ അവസ്ഥയില്‍ തുടരുകയാണ്. ഇത് ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ മണ്‍സൂണ്‍ സീസണില്‍ പൂര്‍ണമായും തുടരും.
നേരത്തെ തന്നെ മണ്‍സൂണില്‍ മഴ കൂടുമെന്നും പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ വലിയ തോതിലുള്ള മഴ എത്തുമെന്നും പ്രവചനങ്ങള്‍ വന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ലാനിനോ പ്രതിഭാസമെത്തുന്നത്. ചെറിയ സമയത്തിനുള്ളില്‍ വലിയ തോതിലുള്ള മഴ പെയ്താല്‍ അത് സംസ്ഥാനത്തെ വലിയ തോതില്‍ ബാധിക്കുന്ന സാഹചര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: