മുംബൈ: വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ആപ്പുകളിലെ നിങ്ങളുടെ പേജില്‍ ഒരു നീല വളയം കഴിഞ്ഞ ദിവസം പൊടുന്നനെ പ്രത്യക്ഷമായി. ഈ നീല വളയം എന്തിനാണെന്നറിയാമോ? ഇത് ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റ അവതരിപ്പിച്ച പുതിയ ഒരു ഫീച്ചര്‍ ആണിത്.
ചാറ്റ് ജിപിടി പോലെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചാറ്റ് ബോട്ട് ആണ് ഈ നീല വളയം. ഈ നീല വളയം കൊണ്ട് നമുക്കെന്താണ് ഉപയോഗം? നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞുകൊടുത്താല്‍ ഗൂഗിളിനേക്കാളും കിറുകൃത്യമായി വേണ്ട വിവരങ്ങള്‍ ഈ നീല വളയം നമുക്ക് സ്ക്രീനില്‍ എത്തിച്ച് തരും. ലവ് ലെറ്ററോ, ലീവ് ആപ്ലിക്കേഷനോ, ജോലി അപേക്ഷ അയയ്‌ക്കാനുള്ള മാതൃകയോ എന്തുമാകട്ടെ, അത് ആവശ്യപ്പെട്ടാന്‍ നിമിഷനേരത്തില്‍ നമുക്ക് ഈ നീല വളയം എത്തിച്ച് തരും. അതായത് ഈ നീല വളയമായ മെറ്റ എഐ ഉപയോഗിച്ച് ഏത് കണ്ടന്‍റും ഞൊടിയിടയില്‍ ക്രിയേറ്റ് ചെയ്യാം. എന്ത് കാര്യമാണോ വേണ്ടത് അതിനെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ നമ്മള്‍ നീല വളയത്തിനോട് പറഞ്ഞു കൊടുക്കണം അപ്പോഴാണ് നല്ല റിസള്‍ട്ട് കിട്ടുക. ഒരു സിനിമാ തിരക്കഥ എഴുതണോ? എങ്കില്‍ എന്ത് തരം തിരക്കഥയാണ് വേണ്ടതെന്ന് സൂചന പറഞ്ഞുകൊടുക്കണം. ശോകത്തില്‍ അവാനിക്കുന്ന കഥ വേണം,, സന്തോഷത്തില്‍ അവസാനിക്കുന്ന കഥ വേണം, ഒരു ത്രികോണ പ്രണയകഥ വേണം എന്നൊക്കെ ടൈപ്പ് ചെയ്ത് കൊടുത്താന്‍ ഞൊടിയിടയില്‍ മെറ്റ എ ഐ ആയ ആ നീല വളയം നിങ്ങളുടെ സ്ക്രീനില്‍ അത് എത്തിച്ച് തരും. ഇപ്പോള്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് മെറ്റ എഐ സേവനങ്ങള്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: