തിരുവനന്തപുരം: സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ഭൂരിഭാഗം ഹിറ്റ് പാട്ടുകള്‍ക്കും വരികളെഴുതിയത് കൈതപ്രം. “ഈ കൈതപ്രം ഒരു കാലത്ത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. അന്ന് ഞാന്‍ ശബരിമലയ്‌ക്ക് പോകുമ്പോള്‍ കെട്ട് നിറച്ച് തന്നത് കൈത്രപ്രമാണ്.” – ഓര്‍മ്മകളുടെ കൂട് തുറന്ന് മോഹന്‍ സിതാര പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് കൈതപ്രം പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
“ഞാനും കൈതപ്രവും തമ്മിലുള്ള ബന്ധം തരംഗിണിയിൽ പഠിക്കുമ്പോൾ തുടങ്ങി. ഞാൻ തരംഗിണിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞി എന്ന സ്ഥലത്ത് പൂജാരിയാണ് കൈതപ്രം. അന്ന് ശബരിമലയ്‌ക്ക് പോയിരുന്ന സമയത്ത് അദ്ദേഹമാണ് കെട്ടു നിറച്ച് തരിക. തിരുവനന്തപുരം റേഡിയോ നിലയത്തിൽ ചിത്ര, എംജി ശ്രീകുമാർ എന്നിങ്ങനെ പാട്ടുപാടുന്നവരുണ്ട്. അവിടെ കൈതപ്രവും ഉണ്ട്. അന്ന് കൈതപ്രം കോറസ് പാടുന്ന ഗായകനാണ്.”- മോഹന്‍ സിതാര പറയുന്നു.
‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി തുടക്കം കുറിച്ച് മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച സംഗീത മാന്ത്രികനാണ് മോഹൻ സിത്താര. അദ്ദേഹത്തിന്റെ മിക്ക ഹിറ്റ് പാട്ടുകൾക്കും വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. കൈതപ്രത്തെയും യൂസഫലി കേച്ചേരിയെയും ഒഴിച്ചു നിർത്തിക്കൊണ്ട് മോഹൻ സിത്താര ഇല്ല എന്ന് വേണമെങ്കിൽ പറയാം…….
അത്രയധികം ഹിറ്റുകളാണ് ഇവർ ചേർന്ന് ഒരുക്കിയിട്ടുള്ളത്. കൈതപ്രവുമായുള്ള ബന്ധം ചെറുപ്പം മുതൽ ആരംഭിച്ചതാണെന്ന് പറയുകയാണ് മോഹൻ സിത്താര. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രവുമായുള്ള ബന്ധത്തെ പറ്റി അദ്ദേഹം മനസ്സ് തുറന്നത്..
കൈതപ്രം ഗാനരചയിതാവായ കഥയും മോഹന്‍ സിതാര പറഞ്ഞു. “എം.ജി. രാധാകൃഷ്ണൻ ചേട്ടന്റെ പാട്ടുകൾക്ക് ഓർക്കസ്ട്ര ഞാനായിരുന്നു. കൈതപ്രം കോറസ് പാടാൻ ഒരു ദിവസം അവിടെ വന്നു. അന്ന് സംഗീതം ചെയ്യേണ്ട ഒരു പാട്ടിന്റെ വരികൾ ശരിയാവാതെ വന്നപ്പോള്‍ കൈതപ്രത്തോട് ഒരു പാട്ട് എഴുതി തരാൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.അന്ന് ഞാൻ വല്ലപ്പോഴും സിഗരറ്റ് വലിച്ചിരുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് പായ്‌ക്കറ്റിന് മുകളിലാണ് കൈതപ്രം അന്ന് പാട്ട് എഴുതിയത്. അപ്പോൾ തന്നെ രാധാകൃഷ്ണൻ ചേട്ടൻ അത് കമ്പോസു്ചെയ്തു.”-മോഹന്‍ സിതാരയുടെ ഓര്‍മ്മകള്‍ ഊഷ്മളമായി.
.
“പിന്നീട് ഞാന്‍ കൈതപ്രവുമായി ചെയ്ത എല്ലാ പാട്ടുകളും ഞങ്ങൾ പരസ്പരം കൊടുത്തും വാങ്ങിയും ആണ് ചെയ്തിരുന്നത്. അതിനാൽ തന്നെ ആ പാട്ടുകൾക്കൊക്കെ ഒരു ലൈഫ് ഉണ്ടായി”- മോഹൻ സിത്താര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: