കോട്ടയം: യു.ജി.സി. നിദേശപ്രകാരം മഹാത്മാഗാന്ധി സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിച്ച നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയിലും കോളേജുകളിലും ഊഷ്മള വരവേല്‍പ്പ് . സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗാമില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ ഗവേഷണ പിജി വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു.
തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങില്‍ സര്‍വകലാശാല ഗ്രാജ്വേറ്റ് സ്കൂള്‍ ഡയറക്ടറായ രജിസ്ട്രാര്‍ ഡോ.കെ.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ ് ഗാന്ധി യന്‍ തോട്ട് ആന്റ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ് കോഴ്സ് വിശദീകരിച്ചു.
സര്‍വകലാശാലാതല ഉത്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു.
എം.ജി.യു. യു.ജി.പി എന്ന പേരിലാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഓണേഴ്സ് പ്രോഗ്രാം അറിയപ്പെടുക. ഗ്രാജ്വേറ്റ് സ്കൂളിനുകീഴിലാണ് സര്കവലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകള്‍ നടക്കുക.
വിദ്യാര്‍ഥികളെ അറിവുത്പാദകരാക്കി മാറ്റുകയും അവര്‍ക്ക് ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവയ്ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിലാണ് ഓണേഴ്സ ് ബിരുദവും 4+1 പ്രോഗ്രാമുകളും ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍
സര്‍വകലാശാലാ കാമ്പസിലെ ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ അക്കാദമിക് സമൂഹവും വ്യവസായ മേഖലയുമായുള്ള സഹകരണം കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: