Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിമാനം ഉയര്‍ത്തി രോഹിതും സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 03:10 am IST
in Editorial

പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഭാരതം ട്വന്റി20 ക്രിക്കറ്റിലെ ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ലോകകപ്പ് സ്വന്തമാക്കി. ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും രാജാക്കന്മാരായി നിന്നിട്ടും കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ലോകവിജയം ഭാരതത്തെ അനുഗ്രഹിച്ചിരുന്നില്ല. അതിനിടെ 10 ഐസിസി ടൂര്‍ണമെന്റുകള്‍ നടന്നെങ്കിലും നിരാശയോടെ മടങ്ങാനായിരുന്നു ഭാരതതാരങ്ങളുടെ വിധി. 2007ലാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഭാരതം പ്രഥമ ട്വന്റി20 കിരീടത്തില്‍ മുത്തമിട്ടത്. പിന്നാലെ 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തില്‍ നേടി. എന്നാല്‍ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകര്‍ക്കും സ്വപ്‌നമായി തന്നെ അവശേഷിക്കുകയായിരുന്നു. എം.എസ് ധോണിയെന്ന ഭാരത ക്രിക്കറ്റിലെ അതികായന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു ഐസിസി ട്രോഫി ഭാരതത്തിന് കിട്ടാക്കനിയായിരുന്നു. അതിന് അവസാനം കുറിച്ചാണ് രോഹിത് ശര്‍മയും സംഘവും കരീബിയന്‍ മണ്ണില്‍ ട്വന്റി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിര്‍ണായക മല്‍സരങ്ങളിലെല്ലാം തോല്‍വി ശീലമാക്കിയ ടീമില്‍ നിന്നും ഐതിഹാസികമായ മടങ്ങിവരവാണ് ഭാരതം നടത്തിയത്. പരാജയം മണക്കുന്ന മത്സരത്തില്‍ നിന്ന് അത്ഭുതകരമായ ആത്മവിശ്വാസത്തോടെ മടങ്ങിവരുന്ന ടീമിനെയാണ് ഫൈനലില്‍ ക്രിക്കറ്റ് ലോകം കണ്ടത്.

ലോകകപ്പ് വിജയത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ പിറന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും പ്രതിഭ കൊണ്ട് രാജവാഴ്ച നടത്തിയ വിരാട് കോഹ്‌ലി ഫൈനലില്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം, എപ്പോഴും മുന്നില്‍ നിന്ന് നയിക്കുന്ന രോഹിത് ശര്‍മയുടെ ചടുലമായ നായകത്വം, ജസ്പ്രീത് ബുംറ എന്ന അതിവേഗ ബൗളറുടെ മിന്നും പ്രകടനം, 1983 ലോകകപ്പില്‍ ഭാരതത്തിന്റെ ഗതി മാറ്റിയ കപില്‍ ദേവിന്റെ ക്യാച്ചിനെ അനുസ്മരിപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ അതിശയകരമായ ക്യാച്ച്. അവസാന ഓവറില്‍ വെറും എട്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളുമായി വിജയം ഉറപ്പിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്, മികച്ച ഓള്‍റൗണ്ടര്‍ ആണെന്ന് അടിവരയിട്ട് പ്രഖ്യാപിച്ച് ബാറ്റ് കൊണ്ടുംണ്ട പന്ത് കൊണ്ടും മികവ് കാട്ടിയ അക്സര്‍ പട്ടേല്‍. കോച്ചിന്റെ രൂപത്തില്‍ പിന്‍ബലമായി നിന്ന വന്‍മതില്‍ രാഹുല്‍ദ്രാവിഡ്….. ഭാരതവിജയത്തിന്റെ അവകാശികള്‍ പലരാണ്.

അവസാന ഓവര്‍ എറിയാന്‍ എത്തിയ ഹാര്‍ദിക്കിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് എടുത്ത ആ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മഹത്തായ ക്യാച്ചുകളുടെ കൂട്ടത്തില്‍ ഒന്നായിരിക്കും. അവിശ്വനീയമായിരുന്നു ആ കാഴ്ച. അസാമാന്യമായ ബുദ്ധിയും ഏകാഗ്രതയും മനസ്സാന്നിധ്യവും പ്രതിഭയും ഉള്ള ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നത്. ആ ക്യാച്ചിന്റെ പ്രതിഭയിലുണ്ട് ഭാരതത്തിന്റെ വിജയദാഹം.

ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി ഭാരത ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം കളിക്കാര്‍ ആയി രോഹിത് ശര്‍മ്മയും വിരാട് കോലിയും മാറും. ഇവര്‍ക്കൊപ്പം രവീന്ദ്രജഡേജയും വിരമിക്കല്‍ അറിയിച്ചു.

‘ഞങ്ങളുടെ ടീം ട്വന്റി20 ലോകകപ്പ് കിരീടം വീട്ടിലേക്ക് കൊണ്ടുവരുന്നു! ക്രിക്കറ്റ് ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമാണ്. 140 കോടിയിലധികം ഭാരതീയരും ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനം കൊള്ളുന്നു.’ എന്നാണ് വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്.

ഭാരതത്തിന്റെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങള്‍ക്ക് ആവേശവും സന്തോഷവും അഭിമാനവും നല്‍കിയ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍

Tags: rohit sharmaIndian Cricket TeamTwenty-20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Cricket

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ തുടങ്ങിയ യാത്ര ലോകത്തിന്റെ നെറുകയിലെത്തി..സഞ്ജുവിനെ അഭിനന്ദിച്ച് യുവരാജ് ഗോകുല്‍

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.