ന്യൂദല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന് ഇന്ന് 75-ാം ജന്മദിനം. വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ആശയങ്ങളുടെയും ദര്‍ശനത്തിന്റെയും വ്യക്തിത്വത്തിന്റെയും സമന്വയത്തിന്റെ പൂര്‍ണ്ണതയാണ് വെങ്കയ്യ നായിഡുവിന്റെ ജീവിതമെന്ന് പ്രകാശന കര്‍മ്മം നിര്‍വഹിക്കവേ മോദി പറഞ്ഞു.
വെങ്കയ്യ ജിയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചതായി മുന്‍ ഉപരാഷ്‌ട്രപതിയുമായുള്ള ദീര്‍ഘകാല ബന്ധത്തെഅനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വെങ്കയ്യ ജി ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന കാലത്താണ് ഈ സഹകരണം ആരംഭിച്ചത്, തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ റോളിലും രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയായും പിന്നീട് രാജ്യസഭാ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ബുദ്ധി, സ്വാഭാവികത, പെട്ടെന്നുള്ള കുറിക്കുകൊള്ളുന്ന മറുപടികള്‍ എന്നിവയ്‌ക്ക് നായിഡുവിന്റെ മികവ് മറ്റാര്‍ക്കുമില്ല. യുവതലമുറയ്‌ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് വെങ്കയ്യ ജിയുടെ ജീവിതയാത്ര.
ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സേവിക്കാനാണ് നായിഡു ആഗ്രഹിച്ചിരുന്നത്. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാള്‍ ഇത്തരം സുപ്രധാന പദവികള്‍ വഹിക്കുമ്പോള്‍ സമാഹരിച്ച അനുഭവസമ്പത്ത് ഊഹിക്കാന്‍ കഴിയുന്നതാണ്. ഞാന്‍ വെങ്കയ്യ ജിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുദിനപത്രത്തിന്റെ, ഹൈദരാബാദ് മുന്‍ റസിഡന്റ് എഡിറ്റര്‍ എസ്. നാഗേഷ് കുമാര്‍ രചിച്ച മുന്‍ ഉപരാഷ്‌ട്രപതിയുടെ ജീവചരിത്രം ‘വെങ്കയ്യ നായിഡു – ലൈഫ് ഇന്‍ സര്‍വീസ്’, മുന്‍ ഉപരാഷ്‌ട്രപതിയുടെ സെക്രട്ടറി ഡോ. ഐ.വി. സുബ്ബ റാവു സമാഹരിച്ച ഫോട്ടോ ക്രോണിക്കിളായ ”സെലിബ്രേറ്റിംഗ് ഭാരത് – ദ മിഷന്‍ ആന്റ് മെസേജ് ഓഫ് ശ്രീ എം വെങ്കയ്യ നായിഡു ആസ് 13-ത് വൈസ്പ്രസിഡന്റ് ഓഫ് ഇന്ത്യ”, സഞ്ജയ് കിഷോര്‍ രചിച്ച മഹാനേതാ – ലൈഫ് ആന്‍ഡ് ജേര്‍ണി ഓഫ് ശ്രീ എം. വെങ്കയ്യ നായിഡു” എന്ന തെലുങ്ക് സചിത്ര ജീവചരിത്രം എന്നിവയാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: