കൊച്ചി: വീടിന് മുകളില്‍ ശുചീകരണം നടത്തുകയായിരുന്ന അതിഥി തൊഴിലാളി മരിച്ച നിലയില്‍ . സേലം വ്യാഴപ്പാടി സ്വദേശി പവിത്രം സേട്ട് എന്ന 52 കാരനാണ് മരിച്ചത്.
എറണാകുളം തോട്ടക്കാട്ടുകര പറവൂര്‍ കവലയിലെ വീട്ടില്‍ രാവിലെ മുതല്‍ മുതല്‍ ശുചീകരണ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. വൈകുന്നേരത്തോടെയാണ് സണ്‍ഷേഡിന് സമീപം തൊഴലാളിയെ മരിച്ച നിലയില്‍ കാണുന്നത്.
ഷോക്കേറ്റതാണോ ഹൃദയാഘാതം സംഭവിച്ചതാണോ എന്ന വിവരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.മൃതദേഹം മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: