ന്യൂദല്‍ഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടില്‍ ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. ജയ് ജലറാം സ്കൂള്‍ ഉടമ ദീക്ഷിത് പട്ടേലിനെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരീക്ഷ എഴുതാന്‍ സഹായിക്കാനായി വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ഈ കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് ഇയാള്‍.
കേസില്‍ 13 പേരെ സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് വലിയ വിവാദമാണ് രാജ്യത്തുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: