പെരുമ്പാവൂർ : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചേലാമറ്റം ഒക്കൽ വല്ലം പഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കൽ വീട്ടിൽ ഹാദിൽഷ (ആദിൽഷ 28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ് പുര ഭാഗത്ത് മുണ്ടയ്‌ക്കൽ വീട്ടിൽ റസൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളംനാസ് വേ ബ്രിഡ്ജിനു സമീപം വച്ച് കാറിൽ വന്നിറങ്ങിയ പ്രതികൾ ആശാരിമോളം സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഒളിവിൽ പോയ ഹാദിൽഷ, റസൽ എന്നിവരെ പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
സംഭവത്തിനുശേഷം നോർത്ത് ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ഇവരെ പിടികൂടിയ സമയം റസലിന്റെ കൈവശത്തുനിന്ന് മൂന്നു ഗ്രാം എം.ഡി.എം.എ യും പ്രത്യേക അന്വേഷണം സംഘം കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വെച്ചതിന് റസലിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്.
ഹാദിൽഷാ യ്‌ക്ക് പെരുമ്പാവൂർ പാലാരിവട്ടം സ്റ്റേഷനുകളിലായി വധശ്രമം. മയക്കുമരുന്ന് അടിപിടി കവർച്ച തുടങ്ങി പതിനാല് കേസുകൾ ഉണ്ട്. ഇയാളെ രണ്ടുപ്രാവശ്യം കാപ്പ പ്രകാരം നാടുകടത്തിട്ടുള്ളതാണ്. റസലിന് എറണാകുളം സെൻട്രൽ, തൃക്കാക്കര , എറണാകുളം നോർത്ത് , ഇൻഫോപാർക്ക് , പെരുമ്പാവൂർ തുടങ്ങിയ സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകൾ ഉണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിൽ എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ്.ഐ മാരായ പി.എം.റാസിക്ക്, റെജി മോൻ, എ.എസ്. ഐ മാരായ പി.എ.അബ്ദുൽ മനാഫ്, എ.കെ.സലിം ബാലാമണി , എസ്. സി.പി.ഒ മാരായ സി.കെ.മീരാൻ , കെ.എ.അഫ്സൽ , മുഹമ്മദ് ഷാൻ, സി.പി.ഒബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: