Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നക്ഷത്രങ്ങളുടെ കൂട്ടുകാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:16 am IST
in Literature

നൈന മണ്ണഞ്ചേരി

അച്ഛന്‍ ഇനിയും ഉറങ്ങിയിട്ടില്ല. അല്ലെങ്കില്‍ എപ്പോഴാണ് അച്ഛനുറങ്ങുക..അവള്‍ക്കറിയില്ല.അവള്‍ രാത്രി ഉറങ്ങാന്‍ നേരം അച്ഛന്‍ ഉണര്‍ന്നിരിപ്പുണ്ടാവും രാവിലെ ഉണരുമ്പോഴും അച്ഛന്‍ ഉണര്‍ന്നിരിപ്പുണ്ടാവും. കടലാസും പേനയുമായി എന്തോ കുത്തിക്കുറിക്കുകയാവും. വലിയ എഴുത്തുകാരനല്ലേ, അതിനിടയില്‍ പലരുടെയും ഫോണ്‍ വിളികളും. മകളുടെ കാര്യം നോക്കാന്‍ ഇതിനിടയില്‍ എവിടെയാണ് സമയം? എങ്കിലും ചായ ഉണ്ടാക്കിവച്ചിരിക്കും. ഭക്ഷണം ഉണ്ടാക്കാനും അടുക്കള ജോലിക്കുമായി ഒരു സ്ത്രീ വരും. വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കി. വെച്ചിട്ട് അവര്‍ പോകും.

അച്ഛന്‍ ഇനിയും അമ്മയെ വിളിച്ചുകൊണ്ടു വരാത്തതെന്തെന്ന് അവള്‍ക്ക് മനസ്സിലായിട്ടില്ല. പറയുമ്പോഴെല്ലാം ഓരോ ഒഴികഴിവുകള്‍ പറയും. അവര്‍ തമ്മില്‍ എന്തോ പിണക്കമാണെന്നും, കോടതിയില്‍ കേസ് നടക്കുകയാണെന്നും മാത്രം അവള്‍ക്കറിയാം. അല്ലെങ്കില്‍ എന്നാണ് അച്ഛനും അമ്മയും തമ്മില്‍ വഴക്ക് കൂടിയിട്ടില്ലാത്തത്. അവള്‍ക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ അവരുടെ വഴക്ക് കേട്ടാണ് അവള്‍ വളര്‍ന്നത്. എന്തെങ്കിലും നിസാര കാര്യങ്ങള്‍ മതി, രണ്ടാളും വിട്ടുകൊടുക്കില്ല.

എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധിക്കുന്ന അച്ഛന്‍, അതിലൊന്നും ശ്രദ്ധയില്ലാത്ത അമ്മ, പലപ്പോഴും പ്രശ്‌നം അതായിരിക്കണം. അച്ഛന്‍ അല്‍പ്പം വീട്ടുകാര്യങ്ങളും അമ്മ അല്‍പ്പം അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ തീരാവുന്നതേയുള്ളൂ അവര്‍ തമ്മിലെ പ്രശ്‌നമെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. കോടതി വരെ ഇതെങ്ങനെ എത്തി എന്നവള്‍ക്ക് അറിയില്ല.

അമ്മ പോയതോടു കൂടി നക്ഷത്രങ്ങളായി അവളുടെ കൂട്ടുകാര്‍. രാത്രി ഏറെ നേരം അവള്‍ നക്ഷത്രങ്ങളെ നോക്കി നില്‍ക്കും അവയോട് വര്‍ത്തമാനങ്ങള്‍ പറയും. കഥകള്‍ പറയും വിശേഷങ്ങള്‍ പങ്കുവയ്‌ക്കും. പകല്‍ ആരുമില്ല അവള്‍ക്ക് വിശേഷങ്ങള്‍ പങ്കുവയ്‌ക്കാന്‍. അവധിക്കാലമായതു കൊണ്ട് വായിച്ചും ടെലിവിഷന്‍ കണ്ടും മൊബൈല്‍ ഗെയിം കളിച്ചും അവള്‍ക്ക് മതിയായി പഴയ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ കുട്ടീം കോലും കളിയും ഓലപ്പന്തു കളിയുമൊക്കെ വിവരിക്കുന്നത് കാണുമ്പോള്‍ അവള്‍ക്ക് കൊതിയാവും.
മടിച്ച് മടിച്ച് ഒരു ദിവസം അവള്‍ അച്ഛന്റെ എഴുത്തു മുറിയില്‍ കയറിച്ചെന്നു. ”മോള്‍ ഭക്ഷണം കഴിച്ചോ?”
”ഞാന്‍ കഴിച്ചു..അച്ഛാ,ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ?”
എന്താണെന്ന മട്ടില്‍ അച്ഛന്‍ തലയുയര്‍ത്തി..
”നാളെ അമ്മയെ വിളിച്ചു കൊണ്ടുവരുമോ?” അതു കേട്ടതും അച്ഛന്റെ മുഖം ഇരുണ്ടു.”
ഇങ്ങോട്ടു വിളിക്കുന്നില്ലെങ്കില്‍ വെക്കേഷന്‍ കഴിയും വരെ എന്നെ അമ്മയുടെ അടുത്തു കൊണ്ടു നിര്‍ത്തുമോ?”
”അതൊക്കെ ഇനി കോടതി തീരുമാനിക്കും.മോള്‍ പോയി ഉറങ്ങിക്കോളൂ.” അനിഷ്ടത്തോടെ അച്ഛന്‍ പറഞ്ഞു.

കോടതിയുടെ തീരുമാനം എന്തായാലും തനിക്ക് ഒരാള്‍ നഷ്ടപ്പെടും. രണ്ടുപേരും ഒരേപോലെ പ്രിയപ്പെട്ടവരാണ്. തിരക്കിനിടയിലും ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങിത്തരുന്ന അച്ഛന്‍, പ്രത്യേകിച്ച് തനിക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങള്‍.. പിടിവാശിക്കാരിയാണെങ്കിലും തന്നെ മനസ്സു തുറന്ന് സ്‌നേഹിക്കുന്ന അമ്മ… ആരെ പിരിയേണ്ടി വന്നാലും അത് എന്നും വേദനയായി അവശേഷിക്കും.

ഈശ്വരാ, അതിനു മുന്‍പ് ഒരു ഒത്തു തീര്‍പ്പുണ്ടാവണേ… ഉറക്കം വരാതെ കിടക്കുമ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ ആകാശത്തേക്ക് നോക്കി. നിറയെ കുഞ്ഞു നക്ഷത്രങ്ങള്‍. അച്ഛനും അമ്മയും ഞാനും അമ്മയും ഒത്തുചേര്‍ന്ന് സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണേ.. അത് കേട്ടിട്ടെന്ന പോലെ നക്ഷത്രങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നതായി അവള്‍ക്ക് തോന്നി.

 

Tags: Malayalam LiteratureShort Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Varadyam

കവിത: നന്ദിയുണ്ട്…

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.