പൂനെ: മഹാരാഷ്‌ട്രയിൽ മയക്കുമരുന്ന് വ്യാപാരം ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ജില്ലയിലെ ദെഹുവിൽ സന്ത് ജ്ഞാനേശ്വർ മഹാരാജിന്റെ ‘പൽഖി’ ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷിൻഡെ.
“മഹാരാഷ്‌ട്രയിൽ മയക്കുമരുന്ന് വ്യാപാരം അനുവദിക്കില്ല. സർക്കാർ അതിനായി പ്രവർത്തിക്കുന്നു, ഉൾപ്പെട്ട എല്ലാവർക്കും എതിരെ കർശന നടപടിയെടുക്കും, ”- മുഖ്യമന്ത്രി പറഞ്ഞു.
“സംസ്ഥാനത്ത് സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള പാൻ കടകൾ നീക്കം ചെയ്യാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. യുവതലമുറയെ നശിപ്പിക്കുന്ന പെഡലർമാരുടെയോ വിതരണക്കാരുടെയോ ശൃംഖല കണ്ടെത്താനും ഞാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസുകൾ അന്വേഷിക്കുമ്പോൾ അലസമായ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ നേരിടേണ്ടിവരും, ”- അദ്ദേഹം കൂട്ടിച്ചേർത്തു.
പൂനെ നഗരത്തിലെ ഒരു പബ്ബിൽ മയക്കുമരുന്ന് കഴിച്ചുവെന്നാരോപിച്ച് ചിലരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മയക്കുമരുന്നുകളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തിൽ പ്രതിപക്ഷം സംസ്ഥാന സർക്കാരിനെ ലക്ഷ്യമിട്ടു പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: