ബീജിങ്: അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കമ്യൂണിസ്റ്റു പാര്‍ട്ടി പുറത്താക്കി. മാസങ്ങളായി പൊതുരംഗത്തു നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. അഴിമതി, കൈക്കൂലിക്കേസുകളില്‍ ഷാങ്ഫു അന്വേഷണം നേരിടുകയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷാങ്ഫു കൈക്കൂലി വാങ്ങി ആനുകൂല്യങ്ങള്‍ നല്കി അധികാരം ദുരുപയോഗം ചെയ്തെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ലി ഷാങ്ഫുവിനെ പുറത്താക്കിയെന്നും സൈനിക വിചാരണ നടത്താന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചെന്നും പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
2023 ആഗസ്ത് മുതല്‍ അജ്ഞാത വാസത്തിലാണ് ഷാങ്ഫു. ബീജിങ്ങില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പങ്കെടുത്തത്. 2023 ഒക്ടോബറില്‍ ഷാങ്ഫുവിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കി. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഭരണത്തിന് കീഴിലുള്ള നിരവധി സൈനിക നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഷിയോട് വിശ്വസ്തത പുലര്‍ത്തുന്നില്ലെന്ന് കരുതുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ നടപടികളാണ് എടുത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: