ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.
കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളായ അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ടി.പി കേസിലെ പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം പൊളിഞ്ഞ സാഹചര്യത്തിലാണ് ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ഇരട്ട ജീവപര്യന്തത്തിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണന്, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇവരെ ഗൂഢാലോചന കുറ്റം കണ്ടെത്തി ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചിട്ടുണ്ട്. ഈ വിധിക്കെതിരെ ഇരുവരും പ്രത്യേക അപ്പീലും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ കേസിലെ പ്രതിയും അന്തരിച്ച സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തന്റെ ഭാര്യയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കുഞ്ഞനന്തന് ജീവപര്യന്തത്തിന് പുറമേ ലഭിച്ച ഒരു ലക്ഷം രൂപയുടെ പിഴശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കുഞ്ഞനന്തന് മരിച്ചതിനാല്‍ ഭാര്യയായ വി.പി. ശാന്ത ഈ പിഴത്തുക അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കണമെന്നാണ് ശാന്തയുടെ ആവശ്യം. ടിപി കേസിലെ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് 2020ലാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ശാന്തയെ ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ക്കുകയായിരുന്നു. കുഞ്ഞനന്തന് മരിച്ചെങ്കിലും കേസിലെ കുറ്റക്കാരനാണെന്നും പിഴത്തുക ഭാര്യ നല്‍കണമെന്നുമാണ് ഹൈക്കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: