ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ഒയാസിസ് എന്ന സ്കൂളിന്റെ പ്രിന്‍സപ്പിലായ ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലമിനെയും ആണ് സിബിഐ അറസ്റ്റ് ചെയ്തത്.
ജാര്‍ഖണ്ഡിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലമിനെയും സിബിഐ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു (വീഡിയോ)
#WATCH | Bihar: Dr Ehsaan Ul Haq, Principal of Oasis School and Vice Principal Imtiaz Alam brought to Patna from Hazaribagh
They have been arrested by the CBI in connection with the NEET exam paper leak case, from Hazaribagh.
Haq was the city coordinator for NTA and Alam was… pic.twitter.com/asHtfgOwFj
— ANI (@ANI) June 28, 2024
നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ കോര്‍ഡിനേറ്ററായിരുന്നു പ്രിന്‍സിപ്പലായ ഡോ. എഹ്സാന്‍ ഉള്‍ ഹഖ്. എന്‍ടിഎയുടെ നിരീക്ഷകനായിരുന്നു സ്കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഇംത്യാസ് ആലം. ഇരുവരെയും ബീഹാറിലെ പാറ്റ്നയിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നു. സിബിഐ ഒരു രാജ്യവ്യാപകമായ അന്വേഷണമാണ് നീറ്റ് പരീക്ഷാത്തട്ടിപ്പിന്റെ കാര്യത്തില്‍ നടത്തുന്നത്. നീറ്റ് പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉള്‍പ്പെടെ ഇന്ത്യാമുന്നണി നേതാക്കള്‍ ആവേശത്തോടെ പ്രതികരിച്ചത് സംശയമുണര്‍ത്തിയിരുന്നു.
വ്യാഴാഴ്ചയും സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്നായിരുന്നു ഈ അറസ്റ്റുകള്‍. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നീറ്റ് പരീക്ഷാത്തട്ടിപ്പുകാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും രാഷ്‌ട്രപതി
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തി അറസ്റ്റിലായവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: