ഇസ്ലാമബാദ്:മൂക്കുമുട്ടെ കടഭാരത്താല്‍ മുങ്ങിയ പാകിസ്താന് സര്‍ക്കാര്‍, ജനങ്ങളെ പിഴിയുന്ന വമ്പന്‍ ഗബ്ബര്‍ സിംഗ് നികുതികള്‍ നിറഞ്ഞ ധനകാര്യ ബില്‍ അവതരിപ്പിച്ചു. ഐഎംഎഫില്‍ നിന്നും വായ്പ കിട്ടാനും എടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ചവരാതിരിക്കാനും ജനങ്ങളെ പിഴിയുകയല്ലാതെ വേറെ വഴിയില്ല എന്നതിനാലാണ് ചുക്കിനും ചുണ്ണാമ്പിനും വരെ കനത്ത നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ധനകാര്യബില്‍ അവതരിപ്പിച്ചത്.
ഐഎംഎഫില്‍ നിന്നും 600 കോടി ഡോളര്‍ മുതല്‍ 800 കോടി ഡോളര്‍വരെയാണ് പുതിയ വായ്പയായി പാകിസ്താന് പ്രതീക്ഷിക്കുന്നത്. ഈ വായ്പ ലഭിച്ചില്ലെങ്കില്‍ രക്ഷയില്ല എന്നതാണ് സ്ഥിതി.
തെക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വളര്‍ച്ച മുരടിച്ച സമ്പദ്ഘടനയായി പാകിസ്ഥാന് സമ്പദ് ഘടന മാറിയിരിക്കുന്നു. ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബ് ആണ് പാകിസ്താന് സര്‍ക്കാരിന്റെ പുതിയ ധനകാര്യ ബില്‍ അവതരിപ്പിച്ചത്.
ഐഎംഎഫില്‍ നിന്നും വായ്പയും ആശ്വാസവും ലഭിച്ചെങ്കില്‍ മാത്രമേ പാകിസ്താന് നിലനില്‍പ്പുള്ളൂ. എടുത്തവായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ കൂടുതല്‍ വായ്പ കിട്ടില്ല. അതിനാലാണ് ജനങ്ങളുടെ മേല്‍ കനത്ത നികുതികള്‍ അടിച്ചേല്പിക്കുന്ന ധനകാര്യബില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: