കൊച്ചി : കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് , നോര്‍വേയിലെ വില്‍സണ്‍ എ.എസ്.എയില്‍ നിന്ന് 4 യാനങ്ങള്‍ രൂപകല്പനചെയ്ത് നിര്‍മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഓര്‍ഡര്‍ നേടിയത് രാജ്യത്തിന് അഭിമാനകരമായ നേട്ടം . െ്രെഡ കാര്‍ഗോ വെസ്സലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ആണ് കപ്പല്‍ ശാല കരസ്ഥമാക്കിയത്. ആറ് െ്രെഡ കാര്‍ഗോയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി 2023 ജൂണില്‍ ലഭിച്ച കരാറിന്റെ നിര്‍വഹണ മികവിന്റെ തുടര്‍നടപടിയായിട്ടാണ് പുതിയ കരാര്‍ ലഭിച്ചിരിക്കുന്നത്. ഈ യാനങ്ങളുടെ നിര്‍മ്മാണം കര്‍ണ്ണാടകയിലെ ഉഡുപ്പിയിലുള്ള യാര്‍ഡില്‍ ഇപ്പോള്‍ പുരോഗമിക്കുന്നു. 2024 സെപ്റ്റംബര്‍ 19നകം ഔപചാരികമായി കരാറില്‍ ഒപ്പു വയ്ക്കും. സമാന തരത്തിലുള്ള 4 കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുടര്‍ കരാറിനുള്ള വ്യവസ്ഥയും നിലവിലെ കരാറില്‍ ഉണ്ട്.
100 മീറ്റര്‍ നീളമുള്ള കപ്പലിന് 6.5 മീറ്റര്‍ ഡിസൈന്‍ ഡ്രാഫ്റ്റില്‍ 6300 മെട്രിക് ടണ്‍ ഭാരം ഉണ്ട്. നെതര്‍ലാന്‍ഡിലെ കൊനോഷിപ്പ് ഇന്റര്‍നാഷണല്‍ ആണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, കൂടാതെ യൂറോപ്പിലെ തീരക്കടലില്‍ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക് യാനങ്ങള്‍ നിര്‍മ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കപ്പല്‍ ശാലയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. 8 കപ്പലുകളുടെ മൊത്തത്തിലുള്ള പ്രോജക്റ്റിന് ഏകദേശം 1,100 കോടിരൂപയാണ് മൂല്യം. 2028 സെപ്റ്റംബറിനകം നിര്‍മ്മാണം പൂര്‍ത്തിയായി യാനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയും.
നോര്‍വേയിലെ ബെര്‍ഗനില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍സണ്‍ എഎസ്എ, യൂറോപ്പിലെ പ്രമുഖ ഷോര്‍ട്ട് സീ ഫ്ലീറ്റ് ഓപ്പറേറ്ററാണ്, കൂടാതെ യൂറോപ്പിലുടനീളം ഏകദേശം 15 ദശലക്ഷം ടണ്‍ െ്രെഡ കാര്‍ഗോ എത്തിക്കുന്നു. 130 ഓളം കപ്പലുകള്‍ ഈ കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: