കൊച്ചി: കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ കനത്ത മഴയില്‍ രണ്ട് ദിവസത്തിനിടെ അഞ്ചു ശതമാനം വെള്ളം കൂടി. 24ന് 26 ശതമാനമായിരുന്ന ജലനിരപ്പ് നിലവില്‍ 31 ശതമാനം പിന്നിട്ടു. 1285.348 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് അവശേഷിക്കുന്നത്.
ജൂണില്‍ ഇതുവരെ 692.991 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. ഇതില്‍ 245 ദശലക്ഷം യൂണിറ്റിനുള്ളത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2335 അടിയായി ഉയര്‍ന്നു. 33.82 ശതമാനം. 58.306 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. രണ്ട് ദിവസത്തിനിടെ ഇടുക്കിയില്‍ 5.44 അടി വെള്ളമാണ് കൂടിയത്. ഇന്നലെ മാത്രം 3.3 അടിയുടെ വര്‍ധനവുണ്ടായി. ഈ സീസണിലെ ഏറ്റവും കൂടിയ വര്‍ധനവാണിത്.
പമ്പ, കക്കി സംഭരണികളിലാകെ 26 ശതമാനം വെള്ളമാണുള്ളത്. ഷോളയാര്‍- 13, ഇടമലയാര്‍- 29, കുണ്ടള- 13, മാട്ടുപ്പെട്ടി- 63, കുറ്റിയാടി- 63, തരിയോട്- 16, ആനയിറങ്കല്‍- 3, പൊന്മുടി- 36, നേര്യമംഗലം- 94, പൊരിങ്കല്കുത്ത്-85, ലോവര്‍ പെരിയാര്‍- 100 ശതമാനം എന്നിങ്ങനെയാണ് വിവിധ സംഭരണികളിലെ ജലനിരപ്പ്.
അതേസമയം മഴ കനത്തതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. ബുധനാഴ്ച 74.0942 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്.
ശരാശരി മഴ കിട്ടിയത് ഏഴു ദിവസം
ജൂണില്‍ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത് ഏഴു ദിവസം. കാലവര്‍ഷം മെയ് 30ന് ആണ് സംസ്ഥാനത്ത് എത്തിയത്. പിന്നാലെ ജൂണ്‍ 1, 2 തീയതികളില്‍ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടി. 8, 9, 24, 25, 26 തീയതികളിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ജൂണ്‍ 25ന് ആണ്. 7 സെ.മീറ്റര്‍ മഴ, 26ന് 4 സെ.മീ. മഴയും കിട്ടി.
പാണത്തൂരില്‍ 19 സെ.മീ. മഴ
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കാസര്‍കോഡ് ജില്ലയിലെ പാണത്തൂരിലാണ് 19 സെ.മീ. അയ്യന്‍കുന്ന്, മുളിയാര്‍- 18, വൈത്തിരി- 15, വെള്ളരിക്കുണ്ട്- 14 സെ.മീ. വീതം മഴ കിട്ടി. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. വയനാട്, കണ്ണൂര്‍ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: