കൊച്ചി: യാക്കോബായ -ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ പള്ളികള്‍ ഏറ്റെടുക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ക്രമസമാധാന പ്രശ്നം മൂലമാണ് നടപടികള്‍ വൈകിയതെന്നും അറിയിച്ചു. ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ വിശ്വാസികളില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടായി. തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയത്.
യാക്കോബായ -ഓര്‍ത്തഡോക്സ് പളളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമായിപ്പോയെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: