Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു, മധ്യ- ഉത്തരകേരളത്തില്‍ വ്യാപകനാശം

തൊട്ടില്‍പ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 06:52 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. മധ്യകേരളത്തിലും ഉത്തരകേരളത്തിലുമാണ് വ്യാപക നാശനഷ്ടം.

മലപ്പുറം ചെമ്പ്രശ്ശേരിയില്‍ മഴയില്‍ വീട് പൂര്‍ണമായി തകര്‍ന്നെങ്കിലും തലനാരിഴയ്‌ക്ക് വീട്ടുകാര്‍ രക്ഷപ്പെട്ടു. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകര്‍ന്നത്. കൊണ്ടോട്ടിയില്‍ ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിന്റെ വീടിന്റെ മതിലിടിഞ്ഞ് വീണു.

കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴയുണ്ട്. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയര്‍ പുഴയുടെ കുറുകെയുള്ള ഊര്‍ക്കടവ് റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയര്‍ത്തി. കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ ഇരുപത് മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ഗ്രീറ്റ് മതില്‍ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. അപകട സാധ്യത ഉളളതിനാല്‍ എട്ട് കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു.

തൊട്ടില്‍പ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചക്കിട്ടപാറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീട് തകര്‍ന്നു.കിടപ്പ് രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കും.

കോട്ടയം കുമരകത്ത് ഇന്നലെ രാത്രി കാറ്റില്‍ കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്ത് വീണു. നിരവധി ബൈക്കുകളും കാറ്റില്‍പെട്ടു.

കണ്ണൂരില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മാട്ടറ, വയത്തൂര്‍ ചപ്പാത്തുകള്‍ വെള്ളത്തിനടിയിലാണ്.എടൂര്‍ പാലത്തിന്‍കടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം തുടരുന്നു. കല്ലാര്‍ കുട്ടി ഡാമിന്റെ ഷട്ടറുകള്‍ 30 സെ.മീ കൂടി ഉയര്‍ത്തി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിലായി. തലവടി പഞ്ചായത്തിലെ നീരേറ്റുപുരം ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.

എറണാകുളം എടവനക്കാട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.തീരമേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിച്ചത്. വരാപ്പുഴ മില്ലുപടിയില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.

പത്തനംതിട്ട തിരുവല്ലയിലെ തിരുമൂലപുരം, ആറ്റുവാലി പ്രദേശങ്ങളിലെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനം ഉള്‍പ്പെടെ തുടരുകയാണ്.

Tags: houseriverRainWallWaterloggingdamage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.