ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി വംശീയവാദിയെന്ന് വിശേഷിപ്പിച്ച ചില വിവാദ പരാമർശങ്ങളെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ സാം പിത്രോഡയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച വീണ്ടും നിയമിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി കോൺഗ്രസ് പ്രസിഡൻ്റ് സാം പിത്രോഡയെ വീണ്ടും നിയമിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായി കണക്കാക്കപ്പെടുന്ന പിത്രോഡ മെയ് എട്ടിന് സ്ഥാനമൊഴിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ രാജി കോൺഗ്രസ് അധ്യക്ഷൻ സ്വീകരിച്ചു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവർ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോഡയുടെ പരാമർശം വിവാദമായിരുന്നു. കൂടാതെ പിന്തുടർച്ചാ സ്വത്ത് നികുതിയുമായി ബന്ധപ്പെട്ട് പിത്രോഡ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു പിത്രോഡയെ പരാമർശം. തുടർന്ന് പരാമർശങ്ങൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: