തൊടുപുഴ: പിണറായി സര്‍ക്കാറിന്റെ മാധ്യമ വിരോധം തുടരുന്നു. ഏറ്റവും ഒടുവിലത്തേതാണ് തൊടുപുഴ പ്രസ് ക്ലബിനെതിരായ നടപടി.
.എം പി ഫണ്ട് ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഷീബ ജോര്‍ജ് ഭാരവാഹികളോട് വിശദീകരണം തേടിയത്.
പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലൈബ്രറി നിര്‍മിക്കാന്‍ തൊടുപുഴ പ്രസ് ക്ലബിന് എംപി ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ ലഭിച്ചിരുന്നു. ഫണ്ടു വിനിയോഗിച്ചത് പ്രസ് ക്ലബ് ഓഫിസും പത്ര സമ്മേളനം നടത്താനുള്ള ഹാളും നിര്‍മിക്കാന്‍ ആണെന്ന പരാതിയുടെ ചുവടുപിടിച്ചാണ് നടപടി. ലൈബ്രറി മാനുവല്‍, സ്റ്റോക്ക് റജിസ്റ്റര്‍, ബുക്ക് ഇഷ്യു റജിസ്റ്റര്‍, സബ്സ്ക്രിപ്ഷന് റജിസ്റ്റര്‍, ലെഡ്ജര്‍, വൗച്ചര്‍ തുടങ്ങിയവ കാണിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു.
എംപി ലാഡ്സ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന പദ്ധതി നിര്‍വഹണ വകുപ്പിനും കേന്ദ്ര എം പി ലാഡ്സ് മന്ത്രാലയത്തിനും കളക്ടര്‍ സമര്‍പ്പിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുക പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള ഉത്തരവ് വന്നേക്കും
മലപ്പുറം പ്രസ് ക്ലബ് കെട്ടിടം ജപ്തി ചെയ്യാനും ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടത്തുന്ന നീക്കം നേരത്തെ പുറത്തു വന്നിരുന്നു.. പാട്ടക്കുടിശിക ഉണ്ട് എന്നു പറഞ്ഞ് വില്ലേജ് ഓഫിസര്‍ മലപ്പുറം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രസ് ക്ലബിനു പാട്ടത്തിനു നല്‍കിയതില്‍ ചട്ടലംഘനമുണ്ട്. എന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി തിരിച്ചു കിട്ടാനായി എക്സൈസ് വകുപ്പും റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
പ്രസ് ക്ലബ് ഭൂമിക്കു പട്ടയം നേടാന്‍ തൃശൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്നു പറഞ്ഞ് ക്രൈംബ്രാഞ്ച് കേസുമുണ്ട്. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകവും കേരളത്തിലെ ഒന്‍പതു ജില്ലാ പ്രസ് ക്ലബുകളും രണ്ടര കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതായി ധനവകുപ്പ് ഇന്സ്പെക്ഷന് വിങ് പറയുന്നത്. തുക പലിശ സഹിതം തിരിച്ചു പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് .ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് പലതവണ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും കണ്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: