ദീസ്പൂര്‍: മയക്കുമരുന്ന് വിമുക്ത സംസ്ഥാനത്തിനായുള്ള പരിശ്രമത്തിലാണ് ആസാമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംസ്ഥാനത്ത് ഇതുവരെ 2100 കോടിയുടെ ലഹരിമരുന്ന് പിടികൂടിയിട്ടുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടത്തിലാണ് ആസാം. ഈ ലഹരി വിരുദ്ധ ദിനത്തില്‍ രാജ്യം ലഹരി വിമുക്തമാക്കുന്നതിനായി ഓരോരുത്തരും പരിശ്രമിക്കണമെന്നും. ലഹരി വിമുക്ത രാജ്യത്തിനായി, നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കും ഭാവിക്കും എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
പിടികൂടിയ മയക്കുമരുന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ യുവതലമുറയെ മയക്കുമരുന്നില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ആസാമില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: