ന്യൂദല്‍ഹി: ഭാരതത്തിന്റെ നീന്തല്‍ താരങ്ങളായ ശ്രീഹരി നടരാജും ധിനിധി ദേസിങ്കുവും പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. യൂണിവേഴ്സിറ്റി കോട്ട വഴിയാണ് ഇരുവരും യോഗ്യത നേടിയിരിക്കുന്നത്. ഭാരത നീന്തല്‍ ഫെഡറേഷന്(എസ്എഫ്ഐ) ഔദ്യോഗികമായാണ് ഇന്നലെ ഇ്കാര്യം അറിയിച്ചത്.
ശ്രീഹരി കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്തിരുന്നു. ധിനിധിയുടെ ആദ്യ ഒളിംപിക്സ് ആണിത്. പുരുഷ വിഭാഗത്തില്‍ 849 പോയിന്റുമായാണ് ശ്രീഹരി യോഗ്യത ഉറപ്പാക്കിയത്. 14 കാരാനായി ധിനിധി 749 പോയിന്റു് സ്വന്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ആണ് ശ്രീഹരിയുടെ പ്രധാന ഇനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: