ടെക്സാസ് : കോപ അമേരിക്കയില്‍ ചിലിക്ക് എതിരെ ഇന്ന് നടന്ന മത്സരത്തില്‍ ലയണല്‍ മെസി കളിച്ചത് പനിയും തൊണ്ടവേദനയും അവഗണിച്ച്. തനിക്ക് പനിയും ഒപ്പം തൊണ്ടവേദനയും ഉണ്ടായിരുന്നു എന്ന് മെസി മത്സര ശേഷം വെളിപ്പെടുത്തി.
മത്സരത്തിന്റെ തുടക്കത്തില്‍ ചെറിയ പരിക്കേറ്റതായും മെസി പറഞ്ഞു.എളുപ്പത്തില്‍ നീക്കങ്ങള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഈ വിജയവും മത്സരവും പ്രധാനമായിരുന്നു എന്ന് താരം പറഞ്ഞു.
ബുധനാഴ്ച ചിലിയെ തോല്‍പ്പിച്ച് കൊണ്ട് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. മെസിയുടെ കോര്‍ണറില്‍ നിന്നായിരുന്നു അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ അടുത്ത മത്സരത്തില്‍ മെസിക്ക് വിശ്രമം നല്‍കുമെന്നാണ് സൂചന.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പെറുവിനെ ആണ് അര്‍ജന്റീന നേരിടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: