തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ . അഞ്ചുപേര്‍ക്കെതിരെ തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സിബിഐ ദല്‍ഹി യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശാസ്ത്രജ്ഞന് നമ്പിനാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചനയുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
കേരള പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നല്കിയ കുറ്റപത്രത്തില്‍ ആരൊക്കെയാണ് ഉള്‍പ്പെടുന്നതെന്ന കാര്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: