ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെയും തുടര്‍ന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്സഭാ സ്പീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്‌സില്‍ മോദി ഇങ്ങനെ പോസ്റ്റ് ചെയ്തു: ‘ബഹുമാനപ്പെട്ട സ്പീക്കര്‍ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അക്കാലത്തു നടന്ന അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ജനാധിപത്യത്തെ വീര്‍പ്പുമുട്ടിച്ച രീതിയെക്കുറിച്ച് അദ്‌ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ആ ദിവസങ്ങളില്‍ ദുരിതംപേറിയ ഏവരോടുമുള്ള ആദരസൂചകമായി മൗനമാചരിച്ചത് അഭിനന്ദനാര്‍ഹമാണ്
50 വര്‍ഷം മുമ്പാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്നത്തെ യുവാക്കള്‍ അതെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. കാരണം ഭരണഘടനയെ ചവിട്ടിമെതിക്കുമ്പോഴും പൊതുജനാഭിപ്രായം അടിച്ചമര്‍ത്തുമ്പോഴും സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുമ്പോഴും എന്ത് സംഭവിക്കും എന്നതിന്റെ ഉചിതമായ ഉദാഹരണമായി ഇത് അവശേഷിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങള്‍ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കുമെന്നതിന്റെ ഉദാഹരണമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: