ഡൂസ്സെല്ഡോര്ഫ്: യൂറോ 2024ല്‍ ആദ്യമായ് പ്രാഥമിക റൗണ്ടില്‍ സമ്പൂര്‍ണജയത്തോടെ മുന്നേറുന്ന ടീമായി സ്പെയിന്. ഗ്രൂപ്പ് ബിയില്‍ ടീം അവസാനമായി നേരിട്ട അല്‍ബേനിയയ്ക്കെതിരെ ഇന്നലെ പുലര്‍ച്ചെ വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൂന്നാം ജയം. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെയും രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെയും തോല്‍പ്പിച്ചു.
ക്രൊയേഷ്യയെ 3-0ന് തോല്‍പ്പിച്ച സ്പെയിന് ഇറ്റലിയെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പില്‍ നിന്നും ജേതാക്കളായി മുന്നേറിയ ഇവരുടെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഇവര്‍ക്ക് പിന്നില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ് മുന്നേറിയ ഇറ്റലിക്ക് പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടത് സ്വിറ്റ്സര്‍ലന്‍ഡിനെയാണ്. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരത്തിലാണ് ഇറ്റലിയും സ്വിറ്റ്സര്‍ലന്‍ഡും ഏറ്റുമുട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: